Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബ സംഗമത്തില്‍ ഓണപ്പുടവ നല്‍കി ആദരിച്ചു
30/08/2022
എസ്എന്‍ഡിപി യോഗം 1295 -ാം നമ്പര്‍ വടക്കേ ചെമ്മനത്തുകര ശാഖയിലെ ശ്രീനാരായണ കുടുംബയൂണിറ്റിന്റെ കുടുംബ സംഗമവും ഓണക്കോടി വിതരണവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 1295 -ാം നമ്പര്‍ വടക്കേ ചെമ്മനത്തുകര ശാഖയുടെ കീഴിലുള്ള ശ്രീനാരായണ കുടുംബയൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ കുടുംബ സംഗമത്തില്‍ ശാഖയിലെ മുതിര്‍ന്ന അംഗങ്ങളെ ഓണപ്പുടവയും ഓണക്കോടിയും നല്‍കി ആദരിച്ചു. ശാഖയിലെ വിവിധ യൂണിറ്റുകളില്‍പെട്ട മുതിര്‍ന്ന മുഴുവന്‍ അംഗങ്ങള്‍ക്കും ഓണക്കോടി നല്‍കി. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് സംഗമം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ചെയര്‍മാന്‍ ടി.കെ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി  ബ്രിജിലാല്‍, കണ്‍വീനര്‍ സുമ കുസുമന്‍, ബാലവേദി അധ്യാപകന്‍ വി.വി കനകാംബരന്‍, പുഷ്പന്‍ നമ്പ്യത്ത്, ലക്ഷ്മണന്‍ ആരിശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.