Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിനായക ചതുര്‍ത്ഥി ഉത്സവത്തിന് മൂത്തേടത്തുകാവ് ക്ഷേത്രം ഒരുങ്ങി
29/08/2022
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ ബുധനാഴ്ച നടക്കുന്ന വിനായക ചതുര്‍ത്ഥി ഉത്സവത്തിന്റെ പ്രധാന ചടങ്ങായ 1008 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനുള്ള ഹോമകുണ്ഡവും നെടുംപുരയും അലംകൃതമാക്കിയിരിക്കുന്നു.

വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ 31ന് നടക്കുന്ന വിനായക ചതുര്‍ത്ഥി മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 1008 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും പന്തീരായിരം പുഷ്പാഞ്ജലിയുമാണ് പ്രധാന ചടങ്ങുകള്‍. ക്ഷേത്രത്തിന്റെ മുന്‍വശത്ത് വലിയ നെടുംപുര കെട്ടി അതിനുള്ളില്‍ ക്രമീകരിച്ചിരിക്കുന്ന ഹോമകുണ്ഡത്തിലാണ് 1008 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടക്കുന്നത്. ഇതിന്റെ നിര്‍മാണം പൂര്‍ത്തിയായി. ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി കൃഷ്ണ പ്രസാദ്, ക്ഷേത്രം ഊരാഴ്മക്കാരായ ആനത്താനത്തില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി, ആനത്താനത്തില്ലത്ത് വാസുദേവന്‍ നമ്പൂതിരി, ആനത്താനത്തില്ലത്ത് ബാലചന്ദ്രന്‍ നമ്പൂതിരി, നാരായണന്‍ നമ്പൂതിരി, എ.വി ഗോവിന്ദന്‍ നമ്പൂതിരി, എ.ബി ഹരിഗോവിന്ദന്‍ നമ്പൂതിരി, മുരിങ്ങൂര്‍ ഇല്ലത്ത് വിഷ്ണു നമ്പൂതിരി, ഇണ്ടംതുരുത്തി ഇല്ലത്ത് നീലകണ്ഠന്‍ നമ്പൂതിരി എന്നിവരുടെ മുക്യകാര്‍മികത്വത്തിലാണ് അഷ്ടദവ്യ മഹാഗണപതി ഹോമ ചടങ്ങുകള്‍ നടത്തുന്നത്. ഇതോടൊപ്പം ശ്രീകോവിലില്‍ ഭഗവതിയ്ക്ക് പന്തീരായിരം പുഷ്പാഞ്ജലി നടത്തും. അഞ്ചുപറ പൂവാണ് ഇതിനായി ഉപയോഗിക്കുന്നത്. ചെത്തി, തുളസി, താമര എന്നിവ പ്രധാനമാണ്. വര്‍ണമാലകള്‍, കട്ടിമാലകള്‍, തോരണങ്ങള്‍, ചുറ്റുവിളക്ക്, നിറമാല എന്നിവകൊണ്ട് അലംകൃതമാക്കിയാണ് പന്തീരായിരം പുഷ്പാഞ്ജലിയുടെ ചടങ്ങുകള്‍ നടത്തുന്നത്. പുലര്‍ച്ചെ 5.30നാണ് പന്തീരായിരം പുഷ്പാഞ്ജലിയുടെ ചടങ്ങുകള്‍ തുടങ്ങുന്നത്. ദര്‍ശന പ്രധാന്യമുള്ള ചടങ്ങാണിത്. അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന്റെ ചടങ്ങുകള്‍ ആറിന് തുടങ്ങും. വൈകിട്ട് വില്‍പാട്ട്, ദീപക്കാഴ്ച, ഭഗവത് സേവ, തെക്കുപുറത്ത് ഗുരുതി, വലിയ തീയ്യാട്ട് എന്നിവയും പ്രധാന ചടങ്ങാണ്.