Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരളത്തിലെ മൂന്നര ലക്ഷം വരുന്ന ചുമട്ടുതൊഴിലാളികള്‍ക്ക് ഇ.എസ്.ഐ പദ്ധതിയില്‍പ്പെടുത്തി പരിരക്ഷ നല്‍കണം
19/04/2016
കോട്ടയം ജില്ലാ ഹെഡ്‌ലോഡ് ആന്റ് ജനറല്‍ മസ്ദൂര്‍ സംഘം (ബി.എം.എസ്) ജില്ലാ വാര്‍ഷിക സമ്മേളനം വൈക്കത്ത് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് ജി.സതീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിലെ മൂന്നര ലക്ഷം വരുന്ന ചുമട്ടുതൊഴിലാളികള്‍ക്ക് ഇ.എസ്.ഐ പദ്ധതിയില്‍പ്പെടുത്തി പരിരക്ഷ നല്‍കണമെന്ന് കോട്ടയം ജില്ലാ ഹെഡ്‌ലോഡ് ആന്റ് ജനറല്‍ മസ്ദൂര്‍ സംഘം (ബി.എം.എസ്) ജില്ലാ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. യന്ത്രവല്‍ക്കരണം മൂലവും, കരിങ്കല്‍ ക്വാറി മണല്‍ മേഖലകളിലെ പ്രതിസന്ധി മൂലവും തൊഴില്‍ നഷ്ടപ്പെടുമ്പോള്‍ നഷ്ടപരിഹാരം നല്‍കണമെന്നും, ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജി.സതീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ ഓഡിറേറാറിയത്തില്‍ നടന്ന സമ്മേളനത്തില്‍ എ.പി കൊച്ചുമോന്‍ അധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ പ്രസിഡന്റ് വി.എസ് പ്രസാദ്, സെക്രട്ടറി ടി.എം നളിനാക്ഷന്‍, എസ്.എസ് ശ്രീനിവാസന്‍, പി.എസ് സന്തോഷ്, പി.ആര്‍ സോമശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ടി.എം നളിനാക്ഷന്‍ (പ്രസിഡന്റ്), പി.എസ് സന്തോഷ്, വി.കെ ചന്ദ്രന്‍, വി.മോഹനന്‍, പി.ആര്‍ സോമശേഖരന്‍ (വൈസ് പ്രസിഡന്റുമാര്‍), വി.എസ് പ്രസാദ് (ജനറല്‍ സെക്രട്ടറി), സി.ആര്‍ ബിജു, കെ.ബാബു, എ.വി ഷാജി, എം.കെ വിനോദ് (സെക്രട്ടറിമാര്‍), എ.പി കൊച്ചുമോന്‍ (ട്രഷറര്‍) എന്നിവരടങ്ങുന്ന 25 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സമ്മേളനത്തിനെ തുടര്‍ന്ന് വൈക്കം ടൗണില്‍ തൊഴിലാളികളുടെ പ്രകടനവും നടന്നു.