Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഴുവഞ്ചേരി ക്ഷേത്രത്തില്‍ നവാഹയജ്ഞവും നവരാത്രി ഉത്സവവും
29/08/2022
മൂത്തേടത്തുകാവ് മഴുവഞ്ചേരി ഘണ്ഠാകര്‍ണ ഭഗവതി ക്ഷേത്രത്തില്‍ നടത്തുന്ന നവാഹയജ്ഞത്തിന്റയും നവരാത്രി മഹേത്സവത്തിന്റെയും സമാരംഭ ചടങ്ങിന്റെ ദീപപ്രകാശനം ക്ഷേത്രം പ്രസിഡന്റ് രാജേന്ദ്രപ്രസാദ് നിര്‍വഹിക്കുന്നു.

വൈക്കം: മൂത്തേടത്തുകാവ് മഴുവഞ്ചേരി ഘണ്ഠാകര്‍ണ ഭഗവതി ക്ഷേത്രത്തില്‍ ദേവീ ഭാഗവത നവാഹയജ്ഞവും, നവരാത്രി മഹേത്സവവും, അഷ്ടദ്രവ്യ മഹാഗണപതി ഹോമവും  സെപ്റ്റബര്‍ 25 മുതല്‍ ഒക്‌ടോബര്‍ അഞ്ചു വരെ നടത്തും. സമാരംഭ ചടങ്ങിന്റെ ദീപപ്രകാശനം ക്ഷേത്ര നടയില്‍ ക്ഷേത്രം പ്രസിഡന്റ് രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു.  മേല്‍ശാന്തി എ.വി സുനില്‍, വൈസ് പ്രസിഡന്റ് നടേശന്‍ മഴുവഞ്ചേരി, സെക്രട്ടറി സി.ആര്‍ മഹേഷ്, ട്രഷറര്‍ സി.വി സാബു ചാണിച്ചിറ, ജോയിന്റ് സെക്രട്ടറി സത്യന്‍ വയലാര്‍, ശ്യാം വയലാര്‍, ശ്രീരേഖ, സുരേശന്‍ വാതുശ്ശേരി, ജലജ കണ്ടാത്ത്, ഹര്‍ഷന്‍ മണിമന്ദിരം എന്നിവര്‍ പങ്കെടുത്തു.