Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പട്ടാര്യ സമാജം സമ്മേളനത്തില്‍ വിദ്യാര്‍ഥികളെ ആദരിച്ചു
29/08/2022
കേരള പട്ടാര്യ സമാജം 40-ാം നമ്പര്‍ ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ സമ്മേളനവും, വിദ്യാര്‍ഥികളെ ആദരിക്കലും വാട്ടര്‍ അതോറിട്ടി റിട്ട. എക്‌സി. എഞ്ചിനീയര്‍ കെ.കെ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള പട്ടാര്യ സമാജം 40-ാം നമ്പര്‍ ശാഖയുടെ നേതൃത്വത്തില്‍ സമാജം ആസ്ഥാന മന്ദിരത്തില്‍ സമ്മേളനവും കൂട്ടായ്മയും നടത്തി. വാട്ടര്‍ അതോറിട്ടി റിട്ട. എക്‌സി. എഞ്ചിനീയര്‍ കെ.കെ ചന്ദ്രശേഖരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രകാശന്‍ പിള്ള അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും ഉപഹാരങ്ങളും നല്‍കി ആദരിച്ചു. സെക്രട്ടറി മോഹനന്‍ പുതുശ്ശേരി, തണങ്ങാട്ടില്‍ മോഹനന്‍പ്പിള്ള, എം.എസ് ശ്രീകുമാര്‍, രാജീവ് ശാരദാ നിലയം, ശിവകുമാര്‍ മഠത്തില്‍ കോവിലകം, വനിതാ സമാജം പ്രസിഡന്റ് സ്മിത സുധീര്‍, സെക്രട്ടറി ഷീല പ്രകാശന്‍, കെ.വി അനിത എന്നിവര്‍ പ്രസംഗിച്ചു.