Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'ഉണരൂ ഉപഭോക്താവേ ഉണരൂ' കലാജാഥ കലാജാഥ വൈക്കത്ത്‌ പര്യടനം നടത്തി
28/08/2022
പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ 60-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന 'ഉണരൂ ഉപഭോക്താവേ ഉണരൂ' എന്ന കലാജാഥയുടെ പരിപാടി വൈക്കം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അരങ്ങേറിയപ്പോള്‍.

വൈക്കം: സര്‍ക്കാരിന്റെ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ 60-ാം വാര്‍ഷികത്തിന്റെ ഭാഗമായി 'ഉണരൂ ഉപഭോക്താവേ ഉണരൂ' എന്ന മുദ്രവാക്യവുമായി ഉപഭോക്താക്കളില്‍ അവബോധം സൃഷ്ടിക്കാന്‍ കലാജാഥ പര്യടനം നടത്തി. പ്രധാന കേന്ദ്രങ്ങളില്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന തരത്തില്‍ നാടകം, ഓട്ടന്‍തുള്ളല്‍ തുടങ്ങിയ കലാപരിപാടികളും അവതരിപ്പിച്ചു. വൈക്കത്ത് ബോട്ടുജെട്ടി മൈതാനിയില്‍ എത്തിയ കലാജാഥ അംഗങ്ങളെ ഉപഭോക്തൃകാര്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നു സ്വീകരിച്ചു. ബോട്ടുജെട്ടി മൈതാനത്ത് നിശ്ചയിച്ചിരുന്ന കലാപരിപാടി മഴമൂലം വൈക്കം കെഎസ്ആര്‍ടിസി ഡിപ്പോയിലാണ് നടത്തിയത്. സപ്ലൈ ഓഫീസര്‍ ടി അജി ഉദ്ഘാടനം ചെയ്തു. അസി. സപ്ലൈ ഓഫീസര്‍  സി.കെ ശാലിനി, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ അരുണ്‍കുമാര്‍, ജോമോന്‍ ജോസഫ്, സിന്ധു, ബിസി എന്നിവര്‍ നേതൃത്വം നല്‍കി.