Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മര്‍ച്ചന്റ്സ് വെല്‍ഫെയര്‍ ട്രസ്റ്റ് വാര്‍ഷികവും ഓണക്കിറ്റ് വിതരണവും നടത്തി
28/08/2022
തലയാഴം പഞ്ചായത്ത് മര്‍ച്ചന്റ്സ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ വാര്‍ഷിക പൊതുയോഗവും, ഓണക്കിറ്റ് വിതരണവും എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തലയാഴം പഞ്ചായത്ത് മര്‍ച്ചന്റ്സ് വെല്‍ഫെയര്‍ ട്രസ്റ്റ് ഉല്ലലയുടെ വാര്‍ഷിക പൊതുയോഗവും അംഗങ്ങള്‍ക്കുളള ഓണക്കിറ്റ് വിതരണവും വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് എം.പി പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. സ്‌കോളര്‍ഷിപ്പ് വിതരണം അഡ്വ. എം.പി മുരളീധരനും, ഓണക്കിറ്റ് വിതരണം കൊതവറ സഹകരണ ബാങ്ക് സെക്രട്ടറി വി.എസ് അനില്‍കുമാറും നിര്‍വഹിച്ചു. സെക്രട്ടറി എന്‍ ശശീന്ദ്രന്‍, ബിമല്‍ സി ശേഖര്‍, കെ.ടി പ്രതാപന്‍, വൈസ് പ്രസിഡന്റ് എസ്.എന്‍ വിജയന്‍, ജോയിന്റ് സെക്രട്ടറി എ.വി സുഭാഷ്, പി ഗോപിനാഥന്‍, പി.വി വികാസ്, കെ.കെ ശശിധരന്‍, പി.എസ് മണി, വി.എം ബിജുമോന്‍ എന്നിവര്‍ പ്രസംഗിച്ചു.