Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചതയദിനാഘോഷ വിളംമ്പര ജാഥയ്ക്ക് സ്വീകരണം നല്‍കി
28/08/2022
എസ്എന്‍ഡിപി നമ്പര്‍ ചാലപ്പറമ്പ് ശാഖായുടെയും യൂത്ത് മൂവ്മെന്റിന്റെയും നേതൃത്വത്തില്‍ നടത്തിയ ചതയദിനാഘോഷ വിളംമ്പര ജാഥ ശാഖാ അഡ്മിനിസ്ട്രേറ്റര്‍ കെ.വി പ്രസന്നന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 222-ാം നമ്പര്‍ ചാലപ്പറമ്പ് ശാഖയുടെയും യൂത്ത് മൂവ്മെന്റിന്റെയും നേതൃത്വത്തില്‍ ചതയദിനാഘോഷത്തിനു മുന്നോടിയായി വിളംബര ജാഥ നടത്തി. ശാഖയുടെ പന്ത്രണ്ട് യൂണിറ്റുകള്‍ കേന്ദ്രീകരിച്ചാണ് വിളംബര ജാഥ നടത്തിയത്. ഓരോ യൂണിറ്റുകളിലും ജാഥയ്ക്ക് സ്വീകരണം നല്‍കി. ചാലപ്പറമ്പ് ഗുരുദേവ മന്ദിരത്തിനു മുന്നില്‍ നിന്നും പുറപ്പെട്ട വിളംമ്പര ജാഥ ശാഖാ അഡ്മിനിസ്ട്രേറ്റര്‍ കെ.വി പ്രസന്നന്‍ ഫ്ളാഗ് ഓഫ് ചെയ്തു. യൂണിയന്‍ കമ്മിറ്റി അംഗം സെന്‍ സുഗുണന്‍, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് അജിത്ത് രാധാകൃഷ്ണന്‍, സെക്രട്ടറി ബിപിന്‍ ബഥേല്‍ ഭവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.