Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൊഴിലുറപ്പ് മേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ അവസാനിപ്പിക്കുക: ജനാധിപത്യ മഹിളാ അസോസിയേഷന്‍
28/08/2022
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ തലയോലപ്പറമ്പ് ഏരിയാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ടി.വി അനിത ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: തൊഴിലുറപ്പ് മേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ അവസാനിപ്പിക്കണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ തലയോലപ്പറമ്പ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. മറവന്‍തുരുത്ത് ഇടവട്ടം എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ടി.വി അനിത ഉദ്ഘാടനം ചെയ്തു. അമ്പിളി പ്രസന്നകുമാര്‍, ജയ അനില്‍, പി.ആര്‍ സലില എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. ഏരിയാ സെക്രട്ടറി രഞ്ജുഷ ഷൈജി പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി തങ്കമ്മ ജോര്‍ജ്കുട്ടി സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ.വി ബിന്ദു, സംസ്ഥാന കമ്മിറ്റി അംഗം കവിത റെജി, സിപിഎം തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.ശെല്‍വരാജ്, സംഘാടക സമിതി ചെയര്‍മാന്‍ ടി.എസ് താജു, കണ്‍വീനര്‍ പി കെ മല്ലിക, സുഷമ സന്തോഷ്, അമ്പിളി മായാത്മജന്‍, ഷീബ കലേഷ്, രമ ദേവി, വി കൃഷ്ണകുമാരി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി അമ്പിളി പ്രസന്നകുമാര്‍ (പ്രസിഡന്റ്), സുഷമ സന്തോഷ്, ആശാ ബാബു (വൈസ് പ്രസിഡന്റുമാര്‍), രഞ്ജുഷ ഷൈജി (സെക്രട്ടറി), ജയ അനില്‍, നിഷ സജി (ജോയിന്റ് സെക്രട്ടറിമാര്‍), പി.കെ മല്ലിക (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.