Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മറവന്‍തുരുത്തിലെ ജനകീയ ടൂറിസത്തെക്കുറിച്ചറിയാന്‍ ഡോ. ഹരോള്‍ഡ് ഗുഡ്‌വിന്‍ എത്തി
26/08/2022
സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന സ്ട്രീറ്റ് പദ്ധതി വിശകലനം ചെയ്യാനെത്തിയ വേള്‍ഡ് ട്രാവല്‍ മാര്‍ട്ട് അഡൈ്വസര്‍ ഡോ. ഹരോള്‍ഡ് ഗുഡ്‌വിന് മൂഴിക്കല്‍ വിജ്ഞാന പ്രദായാനി വായനശാല സ്വീകരണത്തില്‍ സംസാരിക്കുന്നു.  
 
വൈക്കം: സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന സ്ട്രീറ്റ് പദ്ധതി വിശകലനം  ചെയ്യാനായി വേള്‍ഡ് ട്രാവല്‍ മാര്‍ട്ട് അഡൈ്വസറും ഐസആര്‍ടി സ്ഥാപകനുമായ ഡോ. ഹരോള്‍ഡ് ഗുഡ്‌വിന്‍ എത്തി. വീടുകളിലും മതിലുകളിലും തീര്‍ത്ത വരയുടെ വര്‍ണവസന്തം അദ്ദേഹം അത്ഭുതത്തോടെ നോക്കികണ്ടു. ഗരുഡന്‍ തൂക്കവും മാവേലിയും, കുരുത്തോല തോരണങ്ങളും കോല്‍കളിയും വട്ടക്കളിയും, വിവിധ വാദ്യോപകരണങ്ങളോടും കൂടിയാണ് ഹരോള്‍ഡ് ഗുഡ്‌വിനെ മറവന്‍തുരുത്തിന്റെ മണ്ണിലേക്ക് സ്വീകരിച്ചത്. ആര്‍ട്ട് സ്ട്രീറ്റ്,  മൂഴിക്കല്‍ വിജ്ഞാന പ്രദായാനി വായനശാലക്ക് സമീപമുള്ള  വാട്ടര്‍ സ്ട്രീറ്റ്, ആറ്റുവേലകടവ് റിവര്‍ സ്ട്രീറ്റ്, പുഴയോരം ഫുഡ് കോര്‍ട്ട്, മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത്, തുരുത്തുമ്മ തൂക്കുപാലം, നെയ്ത്ത് ശാല, കളരി പയറ്റ് കേന്ദ്രം എന്നിവയെല്ലാം നേരില്‍ കണ്ടു വിശകലനം ചെയ്തു. ഉത്തരവാദ ടൂറിസം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍  മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ, വൈസ് പ്രസിഡന്റ് വി.ടി പ്രതാപന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ സലില, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സീമ ബിനു, ബിന്ദു പ്രദീപ്, ബി ഷിജു, അംഗങ്ങളായ പ്രീതി, പോള്‍ തോമസ്, മോഹന്‍ കെ തോട്ടുപുറം, വി.ആര്‍ അനിരുദ്ധന്‍, ഗീതാ ദിനേശന്‍, പി.കെ മല്ലിക, മജിത ലാല്‍ജി, പ്രമീള രമണന്‍, കെ.എസ് ബിജുമോന്‍, കുലശേഖരമംഗലം ആര്‍.ടി ക്ലബ്ബ് ഭാരവാഹികളായ ടി.കെ സുവര്‍ണന്‍, കെ.ജി വിജയന്‍, അമ്പിളി പ്രസന്നകുമാര്‍, എല്‍.ജി ഇന്ദിര, പി രാജേന്ദ്രപ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി ഡോ ഹരോള്‍ഡ് ഗുഡ്വിന്‍ തനിക്ക് തന്ന സ്വീകരണത്തിന് നന്ദി അറിയിച്ചു വാഷിംഗ്ടണ്‍ ടൈംസ് ലേഖിക പേജും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.