Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.എസ്.ഇ ബോര്‍ഡ് പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍ വൈക്കം ഡിവിഷന്റെ 31- സമ്മേളനം 20ന്
18/04/2016

കെ.എസ്.ഇ ബോര്‍ഡ് പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍ വൈക്കം ഡിവിഷന്റെ 31- വാര്‍ഷിക സമ്മേളനം 20ന് വ്യാപാരഭവന്‍ ഹാളില്‍ നടത്തുന്നു. സമ്മേളനം വൈക്കം മുനിസിപ്പല്‍ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്യും. ഡിവിഷന്‍ പ്രസിഡന്റ് സി.കെ.കുമാരമോഹനന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. ഡിവിഷന്‍ വൈസ് പ്രസിഡന്റ് കെ.വിജയന്‍ സ്വാഗതം പറയും. ഡിവിഷന്‍ സെക്രട്ടറി ചന്ദ്രസേനകുറുപ്പ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഡിവിഷന്‍ ഖജാന്‍ജി എന്‍.കരുണാകരന്‍ ആചാരി വാര്‍ഷിക കണക്കും ബഡ്ജറ്റ് അവതരണവും നടത്തും. സംസ്ഥാന സെക്രട്ടറി ബി.ശശികുമാര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പ്രസിഡന്റ് കെ.പി.ശശി മുതിര്‍ന്ന അംഗങ്ങളെ ആദരിക്കും. സിറിയക് ലൂക്കോസ് മണിമല, എം.ജയകൃഷ്ണന്‍, കെ.വി.നടരാജന്‍, ടി.ജി.പ്രേംനാഥ്, എ.സെയ്ഫുദ്ദീന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തും. ഡിവിഷന്‍ ജോയിന്റ് സെക്രട്ടറി ആര്‍.രാജേന്ദ്രന്‍ കൃതജ്ഞത പറയും. കെ.എസ്.ഇ ബോര്‍ഡ് പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്റെ 32-ാം സംസ്ഥാന സമ്മേളനം മെയ് 26,27,28 തീയതികളില്‍ ചങ്ങനാശ്ശേരിയില്‍ നടത്തും.