Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആനുകൂല്യം വര്‍ധിപ്പിക്കണം: വാട്ടര്‍ അതോറിട്ടി പെന്‍ഷന്‍കാര്‍ സമരം നടത്തി
25/08/2022
വാട്ടര്‍ അതോറിട്ടി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ പെന്‍ഷന്‍ വര്‍ധനവ് ആവശ്യപ്പെട്ട് വൈക്കം സബ് ഡിവിഷന്‍ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ സംസ്ഥാന കമ്മിറ്റി അംഗം പി.കെ അനിരുദ്ധന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള വാട്ടര്‍ അതോറിട്ടിയിലെ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടത്തിയത്തോടൊപ്പം പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങളും പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് വാട്ടര്‍ അതോറിട്ടി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ വൈക്കം യൂണിറ്റിന്റെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിട്ടി ഓഫീസിനു മുന്നില്‍ പ്രതിഷേധ സമരം നടത്തി. വാട്ടര്‍ അതോറിട്ടിയിലെ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണം നടത്തിയെങ്കിലും പെന്‍ഷന്‍കാരെ അവഗണിക്കുകയാണ് ചെയ്തതെന്ന് സമരക്കാര്‍ ആരോപിച്ചു. വൈക്കം സബ് ഡിവിഷന്‍ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ സംസ്ഥാന കമ്മിറ്റി അംഗം പി.കെ അനിരുദ്ധന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ ചന്ദ്രമോഹനന്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി വി സതീശന്‍, കെ രവീന്ദ്രന്‍, കെ പൊന്നപ്പന്‍, സി.എസ് വിജയന്‍, എം.എസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.