Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെരുവുനായ ശല്യം നിയന്ത്രിക്കുക; ഡിവൈഎഫ്‌ഐ വൈക്കം നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
25/08/2022
തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന് വൈക്കം നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ വൈക്കം നഗരസഭയിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച് ബ്ലോക്ക് സെക്രട്ടറി ആനന്ദ് ബാബു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജനജീവിതത്തിന് കടുത്ത ഭീഷണി ഉയര്‍ത്തുന്ന തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ വൈക്കം നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ വൈക്കം ടൗണ്‍ നോര്‍ത്ത്-സൗത്ത് മേഖലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. തെരുവു നായ്ക്കളെ സുരക്ഷിത കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുന്നതിനായി ഷെല്‍ട്ടര്‍ ഒരുക്കുക, നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് കാര്യക്ഷമമാക്കുക, എബിസി പ്രോഗ്രാം സുരക്ഷിതമായി കാര്യക്ഷമമാക്കുക, അടുക്കള മാലിന്യങ്ങളും മറ്റും പൊതു നിരത്തുകളില്‍ നിക്ഷേപിക്കുന്നത് തടയുക, അവശതയിലായ നായ്ക്കളെ തെരുവില്‍ ഉപേക്ഷിക്കുന്നത് തടയുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിയ മാര്‍ച്ച് ബ്ലോക്ക് സെക്രട്ടറി ആനന്ദ് ബാബു ഉദ്ഘാടനം ചെയ്തു. ടൗണ്‍ നോര്‍ത്ത് മേഖല സെക്രട്ടറി ഗോകുല്‍ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സിപിഎം വൈക്കം ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി സി.പി ജയരാജ്, ഡിവൈഎഫ്‌ഐ ടൗണ്‍ സൗത്ത് മേഖലാ പ്രസിഡന്റ് ആരോമല്‍ തമ്പി, സെക്രട്ടറി എച്ച്.ഐ റോഹന്‍, ടൗണ്‍ നോര്‍ത്ത് മേഖലാ പ്രസിഡന്റ് സ്വാമിനാഥന്‍, എസ്എഫ്‌ഐ ഏരിയാ പ്രസിഡന്റ് സിജുമോന്‍ ഷാജി എന്നിവര്‍ പ്രസംഗിച്ചു.