Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഡ് സഭയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു
25/08/2022
വൈക്കം നഗരസഭ അഞ്ചാം വാര്‍ഡിലെ വാര്‍ഡ്സഭയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചപ്പോള്‍.
വൈക്കം: നഗരസഭ അഞ്ചാം വാര്‍ഡിലെ വാര്‍ഡ്‌സഭാ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ 13 വിദ്യാര്‍ഥികളെ ആദരിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബി ചന്ദ്രശേഖരന്‍ യോഗം ഉദ്ഘാടനം ചെയ്തു. മുന്‍ കൗണ്‍സിലര്‍ കെ.കെ സജീവോത്തമന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലർ രേണുക രതീഷ് വിജയികള്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. സിന്ധു മധു, ബിന്ദു വൈഷ്ണവം, അജിത അശോകന്‍, കനക, സിന്ധു ബിജു, നഗരസഭ കോ-ഓഡിനേറ്റര്‍ എന്‍.എസ് സാരിക എന്നിവര്‍ പ്രസംഗിച്ചു.