Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹകരണ സംരക്ഷണ സംഗമം സംഘടിപ്പിച്ചു
24/08/2022
സഹകരണ മേഖലക്കെതിരെ നടക്കുന്ന കടന്നാക്രമണങ്ങള്‍ക്കെതിരെ  സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സഹകരണ സംരക്ഷണ സംഗമം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേന്ദ്ര സര്‍ക്കാരും മാധ്യമങ്ങളും സഹകരണ മേഖലക്കെതിരെ നടത്തുന്ന കടന്നാക്രമണങ്ങള്‍ക്കെതിരെ സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വൈക്കത്ത് സഹകരണ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. വൈക്കം ബോട്ടുജെട്ടി മൈതാനിയില്‍ നടന്ന സംഗമം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി ഹരിദാസ് ഉദ്ഘാടനം ചെയ്തു. കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ആര്‍ ബിജു അധ്യക്ഷത വഹിച്ചു. വിവിധ സഹകരണ ബാങ്ക് പ്രസിഡന്റുമാരായ കെ.ബി സുരേന്ദ്രന്‍, സി.പി ജയരാജ്, എസ് ദേവരാജന്‍, വിവിധ സംഘടന നേതാക്കളായ സാബു പി മണലൊടി, ഡി രഞ്ജിത്ത് കുമാര്‍, പി.ജി ഷാജിമോന്‍, മനു സിദ്ധാര്‍ത്ഥന്‍, പ്രിയമ്മ രഞ്ജിത്ത്, പി.കെ സുജിത് കുമാര്‍, ആര്‍ രതീഷ്, പി.ജി തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.