Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേന്ദ്ര സര്‍ക്കാര്‍ തൊഴിലുറപ്പ് മേഖലയെ തകര്‍ക്കുന്നു: ജനാധിപത്യ മഹിളാ അസോസിയേഷന്‍
24/08/2022
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ വൈക്കം ഏരിയാ സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. സബിതാ ബീഗം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തൊഴിലുറപ്പ് മേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ അവസാനിപ്പിക്കണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ വൈക്കം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ടി.വി പുരം പഞ്ചായത്ത് വയോജന കേന്ദ്രത്തില്‍ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. സബിതാ ബീഗം ഉദ്ഘാടനം ചെയ്തു. രാഗിണി മോഹന്‍, സി.ടി മേരി, മായാ ദേവി എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. ഏരിയ സെക്രട്ടറി ബിന്ദു അജി പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി തങ്കമ്മ ജോര്‍ജ് കുട്ടി സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ.വി ബിന്ദു, സംസ്ഥാന കമ്മിറ്റി അംഗം ഉഷ വേണുഗോപാല്‍, ജില്ലാ കമ്മിറ്റി അംഗം ഗിരിജാ ബിജു, സിപിഎം വൈക്കം ഏരിയ സെക്രട്ടറി കെ അരുണന്‍, സംഘാടക സമിതി കണ്‍വീനര്‍ കവിത റെജി, സിന്ധു രാജേഷ്, കവിത രാജേഷ്, ഷീജ ബൈജു, ആനന്ദവല്ലി, ഷീജ ബൈജു എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കവിതാ റെജി (പ്രസിഡന്റ്), ഷീജ ബൈജു, മിനിമോള്‍ (വൈസ് പ്രസിഡന്റുമാര്‍), ബിന്ദു അജി (സെക്രട്ടറി), സി.ടി മേരി (ട്രഷറര്‍), എം.വൈ ജയകുമാരി, കവിതാ രാജേഷ് (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.