Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യജ്ഞവേദിയില്‍ കുചേലഗതി ദൃശ്യാവിഷ്‌കാരം ഭക്തിസാന്ദ്രം
23/08/2022
ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സപ്താഹയജ്ഞത്തിന്റെ ഭാഗമായി ആറാം ദിവസം നടന്ന കുചേലഗതി പാരായണത്തില്‍ ശ്രീകൃഷ്ണന്‍ കുചേലനെ സ്വീകരിക്കുന്ന രംഗം ദൃശ്യാവിഷ്‌കാരത്തോടെ അവതരിപ്പിച്ചപ്പോള്‍.

വൈക്കം: കുചേലഗതിയുടെ ദൃശ്യാവിഷ്‌കാര അവതരണം സപ്താഹയജ്ഞവേദിയില്‍ ഭക്തിയുടെ ഭാവതലങ്ങള്‍ സൃഷ്ടിച്ചു. ചെമ്മനത്തുകര 1173-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് സപ്താഹയജ്ഞവേദിയില്‍ കുചേലഗതി അരങ്ങേറിയത്. സപ്താഹത്തിന്റെ ആറാം ദിവസമാണ് കുചേലഗതി പാരായണം ചെയ്തത്. കുചേലനായും കൃഷ്ണനായും രാധയായും വേഷമിട്ടെത്തിയവര്‍ കുചേലഗതിയുടെ പ്രധാന ഭാഗങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു. കൃഷ്ണനെ തേടി ദ്വാരക പുരിയിലേക്ക് എത്തിയ കുചേലനെ കണ്ടമാത്രയില്‍ ശ്രീകൃഷ്ണന്‍ ഓടിയെത്തി ആലിംഗനം ചെയ്ത് പാദപൂജ ചെയ്ത് സ്വീകരിക്കുന്ന രംഗമാണ് ദേവകിനന്ദന്‍ സംഘം അവതരിപ്പിച്ചത്. യജ്ഞാചാര്യന്‍ ചേപ്പാട് ഹരിശങ്കര്‍, മേല്‍ശാന്തി കൃഷ്ണന്‍ മൂത്തത് എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് ശശിധരന്‍ പുഷ്പമംഗലം, സെക്രട്ടറി രാകേഷ് ടി നായര്‍, ജോയിന്റ് സെക്രട്ടറി ശ്രീകാന്ത്, എം ഹരിഹരന്‍, അനൂപ്, വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.