Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വ്യവസായ വാണിജ്യ വകുപ്പ്  വൈക്കം നഗരസഭാ തലത്തില്‍  105 വ്യവസായ യൂണിറ്റുകള്‍ തുടങ്ങും
23/08/2022
സംരംഭക വര്‍ഷത്തിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പ്  നടപ്പാക്കുന്ന ചെറുകിട വ്യവസായ യൂണിറ്റുകളുടെ പ്രവര്‍ത്തനത്തിനുള്ള സംരംഭകത്വ ബോധവല്‍കരണ പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സര്‍ക്കാര്‍ പ്രഖ്യാപിച്ച സംരംഭക വര്‍ഷത്തിന്റെ ഭാഗമായി കൂടുതല്‍ പേര്‍ക്ക് ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ തുടങ്ങുന്നതിന് വിവിധ വകുപ്പുകളുടെയും, ബാങ്കുകളുടെയും സഹകരണത്തോടെ വ്യവസായ വാണിജ്യ വകുപ്പ്  ലോണ്‍ ലൈസന്‍സ് സബ്‌സിഡി മേള നടത്തി. ഇതിന്റെ ഭാഗമായി വൈക്കം നഗരസഭ പരിധിയില്‍ നൂറ്റിയഞ്ച് ചെറുകിട യൂണിറ്റുകള്‍ തുടങ്ങാനാണ് തീരുമാനം. സംരഭകര്‍ക്ക് വായ്പകളും ലൈസന്‍സും ലഭ്യമാക്കുന്നതിനായി സത്യാഗ്രഹ സ്മാരക ഹാളില്‍ സംരംഭകത്വ ബോധവല്‍ക്കരണ പരിപാടി നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. വ്യവസായ വികസന ഓഫീസര്‍ മായാ ഗോപാല്‍ വിഷയം അവതരിപ്പിച്ചു. നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബി ചന്ദ്രശേഖരന്‍ ,എസ് ഹരിദാസന്‍ നായര്‍, ലേഖാ ശ്രീകുമാര്‍, സിന്ധു സജീവന്‍, പ്രീതാ രാജേഷ്, വ്യവസായ വാണിജ്യ വകുപ്പ് പ്രതിനിധി പൂര്‍ണിമ പത്മകുമാര്‍, കനറ ബാങ്ക് മാനേജര്‍ സ്മിനു ദാസ്, എസ്.ബി.ഐ ചീഫ് മാനേജര്‍ പി അജയകുമാര്‍, ഇന്ത്യന്‍ ബാങ്ക് മാനേജര്‍ സാജന്‍ ഫിലിപ്പ്, ഫെഡറല്‍ ബാങ്ക് മാനേജര്‍ എന്‍ രമേശ്, വ്യവസായ വികസന ഓഫീസര്‍ ബി പ്രശാന്ത്, താലൂക്ക് വ്യവസായ ഓഫീസര്‍ ജിബിന്‍ സി മാത്യു, ഗീതു രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.