Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുരുന്നുകള്‍ നടത്തിയ അടുക്കള തോട്ടകൃഷിയുടെ ഉല്‍പന്നങ്ങള്‍ വിളവെടുത്തു
23/08/2022
വൈക്കം ആശ്രമം എല്‍.പി സ്‌കൂളിലെ കുട്ടികള്‍ സ്‌കൂള്‍ വളപ്പിലെ അടുക്കള തോട്ടത്തില്‍ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നു നടത്തുന്നു.

വൈക്കം: ആശ്രമം എല്‍.പി സ്‌കൂളിലെ കുട്ടികള്‍ സ്‌കൂള്‍ വളപ്പിലെ അടുക്കള തോട്ടത്തില്‍ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നേട്ടമായി. കൃഷിയെകുറിച്ച് അറിവോ, പരിചയമോ ഇല്ലെങ്കിലും കുട്ടികള്‍ പാകിയ വിത്തുകള്‍ മുളച്ചു ചെടിയായി പൂവായി കായായി പയര്‍, വെണ്ട വഴുതന, പച്ചമുളക്, ചീര തുടങ്ങിയ ഇനങ്ങള്‍ വിളവെടുത്തപ്പോള്‍ കൈനിറയെ പച്ചക്കറികള്‍ കിട്ടിയത് കുട്ടികളെ ആഹ്ലാദഭരിതരാക്കി. സ്‌കൂളിലെ അടുക്കളയില്‍ കുട്ടികള്‍ക്കായി തയ്യാറാക്കുന്ന ഭക്ഷണത്തിന് സ്വന്തം അധ്വാനത്തിലെ ഒരുവിഹിതം കൊടുക്കാന്‍ കഴിഞ്ഞതും വിദ്യാര്‍ഥികളുടെ കൂട്ടായ്മയ്ക്ക് അഭിമാനമായി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.ടി ജിനീഷ്, പി.ടി.എ പ്രസിഡന്റ് നിഷ ജനാര്‍ദ്ദനന്‍, അംഗങ്ങളായ വി സമീമ, ജി അജിമോന്‍, പി.എസ് പ്രതീഷ്, ശാരി രഞ്ജിത്ത്, നീതു, അധ്യാപകരായ അമ്പിളി പ്രതാപ്, പി.ആര്‍ സൂര്യ, വി.ജി നിഖിത, രമ്യ കമലാസനന്‍, കെ.ടി പ്രതീഷ്‌കുമാര്‍, സി.എസ് സന്ദീപ് എന്നിവര്‍ വിളവെടുപ്പിന് നേതൃത്വം നല്‍കി.