Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെരുവ് നായ്ക്കളുടെ ആക്രമണം: റെസിഡന്‍സ് അസോസിയേഷനുകള്‍ നഗരസഭക്ക് മുന്നില്‍ സമരം നടത്തി
23/08/2022
തെരുവ് നായ്ക്കളുടെ ആക്രമണങ്ങള്‍ തടയാന്‍ ഫലപ്രദമായ നടപടികള്‍ വേണമെന്നാവശ്യപ്പെട്ട് വൈക്കത്തെ വിവിധ റെസിഡന്‍സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ നഗരസഭ ഓഫീസിനു മുന്നിലേക്ക് നടത്തിയ ബഹുജന മാര്‍ച്ചും ധര്‍ണയും സമരസമിതി കണ്‍വീനര്‍ പി സോമന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തെരുവ് നായ്ക്കളുടെ ആക്രമണങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് വൈക്കത്തെ വിവിധ മേഖലകളിലെ റെസിഡന്‍സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ നഗരസഭ ഓഫീസിനു മുന്നിലേക്ക് ബഹുജന മാര്‍ച്ചും ധര്‍ണയും നടത്തി. തെരുവു നായ്ക്കളെ സുരക്ഷിത കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുക, നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് കാര്യക്ഷമമാക്കുക, എ.ബി.സി പ്രോഗ്രാം സുരക്ഷിതമായി കാര്യക്ഷമമാക്കുക, പട്ടി കടിയേറ്റവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക, അടുക്കള മാലിന്യങ്ങളും മറ്റും പൊതു നിരത്തുകളില്‍ നിക്ഷേപിക്കുന്നത് തടയുക, അവശതയിലായ നായ്ക്കളെ തെരുവില്‍ ഉപേക്ഷിക്കുന്നത് തടയുക, നായ്ക്കളുടെ ആക്രമണം നേരിടുന്നവര്‍ക്ക് താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ ചികിത്സാ സൗകര്യം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വൈക്കം നഗരസഭ പ്രദേശങ്ങളിലെ റെസിഡന്‍സ് അസോസിയേഷനുകളുടെ സംയുക്ത നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്. സമരസമിതി കണ്‍വീനര്‍ പി സോമന്‍പിള്ള സമരം ഉദ്ഘാടനം ചെയ്തു. ഹരിത റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ചന്ദ്രബാബു എടാടന്‍ അധ്യക്ഷത വഹിച്ചു. കെ ശിവപ്രസാദ്, പി.എം സന്തോഷ് കുമാര്‍, കെ.കെ സചിവോത്തമന്‍, അജിത്ത് വര്‍മ, വി.കെ ഷാജി, മഞ്‌ജേഷ്, സുനില്‍ മാടവന എന്നിവര്‍ പ്രസംഗിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ് നിവേദനവും സമര്‍പ്പിച്ചു.