Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചികിത്സാസഹായ സമിതി രൂപികരിച്ചു.
18/04/2016
ഷിജിമോന്‍

ഇരു വൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന ഷിജിമോന്റെ ജീവന്‍ രക്ഷിക്കാനായി ചികിത്സാസഹായ സമിതി രൂപികരിച്ചു. മറവന്‍തുരത്ത് പഞ്ചായത്തിലെ 14- വാര്‍ഡില്‍ മാററപറമ്പ് കൊച്ചുപറമ്പില്‍ ഷിജിമോന്‍ (38)ന്റെ ജീവനു വേണ്ടിയാണ് മറവന്‍തുരുത്തിലെ ജനങ്ങള്‍ ഒന്നിക്കുന്നത്. അഞ്ച് ശതമാനം മാത്രം വൃക്കകള്‍ പ്രവര്‍ത്തിക്കുന്ന ഷിജിമോന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ഇയാളെ ചികിത്സിക്കുന്ന എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇതുവരെ രണ്ട് പ്രാവശ്യം ഡയാലിസിസിന് വിധേയനായ ഷിജിമോനെ എത്രയും പെട്ടന്ന് വൃക്കമാററിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. പഴയസാധനങ്ങള്‍ പെറുക്കി വിററുകിട്ടുന്ന വരുമാനംകൊണ്ട് അന്നന്നുളള ചെലവുകള്‍ കഴിഞ്ഞു പോകുന്ന കുടുംബമാണ് ഭാര്യയും മൂന്ന് പിഞ്ചുകുഞ്ഞുങ്ങളും അടങ്ങുന്ന ഷിജിമോന്റേത്. ഏകദേശം 20 ലക്ഷത്തിലധികം രൂപയോളം ചെലവ് വരുന്ന ഈ ചികിത്സയ്ക്കു മുന്നില്‍ എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുനില്‍ക്കുകയായിരുന്ന ഷിജിമോന്റെ നിര്‍ദ്ധന കുടുംബത്തെ സഹായിക്കാന്‍ നാടൊന്നാകെ മുന്നോട്ടുവരുകയായിരുന്നു. കുലശേഖരമംഗലം മാററപ്പറമ്പ് എന്‍.ഐ.എം യു.പി സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ മറവന്‍തുരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി ഹരിക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. യോഗസ്ഥലത്തുവെച്ചുതന്നെ രണ്ടുലക്ഷം രൂപ സുമനസുകള്‍ ചികിത്സാ നിധിയിലേക്ക് സംഭാവന ചെയ്തു. ് പഞ്ചായത്തിലെ 15 വാര്‍ഡുകളിലും കമ്മിററികള്‍ രൂപീകരിച്ച് ചികിത്സയ്ക്കാവശ്യമായ മുഴുവന്‍ തുകയും സമാഹരിക്കാനാണ് യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്. സി.പി.എം തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി കെ.ശെല്‍വരാജ്, ചെമ്പ് സെന്റ് തോമസ് പള്ളി വികാരി വര്‍ഗീസ് മാമ്പള്ളില്‍, കുലശേഖരമംഗലം സലഫി ജുമാമസ്ജിദ് ഇമാം മൗലവി നൂഹ് സ്വലാഹി, മുന്‍ എം.എല്‍.എ പി.നാരായണന്‍, പി.വി പ്രസാദ്, കെ.എസ് വേണുഗോപാല്‍ തുടങ്ങി വിവിധ രാഷ്ടീയപാര്‍ട്ടി പ്രതിനിധികളും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. പി.വി ഹരിക്കുട്ടന്‍ (ചെയര്‍മാന്‍) വാര്‍ഡ് മെമ്പര്‍ പി.ആര്‍ ശരത്കുമാര്‍ (കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹികളായുള്ള 51 അംഗ ചികിത്സാസഹായ സമിതി രൂപീകരിച്ചു. ചികിത്സാ സഹായനിധി സമാഹരണത്തിനായി ഫെഡറല്‍ ബാങ്ക് കുലശേഖരമംഗലം ശാഖയില്‍ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പര്‍ : 20720100037471. ഐ.എഫ്.എസ്.സി കോഡ് : എഫ്.ഡി.ആര്‍.എല്‍ 0002072.