Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ വൈക്കം എല്‍.എസ്.ജി.ഡി ഓഫീസിനു മുന്നില്‍ സമരം നടത്തി
22/08/2022
ലേബര്‍ കോണ്‍ട്രാക്ടിങ് സൊസൈറ്റികള്‍ക്ക് പത്ത് ശതമാനം അധിക പ്രിഫറന്‍സ് നല്‍കുന്നത് നിര്‍ത്തലാക്കമെന്ന് ആവശ്യപ്പെട്ട് എ.കെ.ജി.സി.എയുടെ നേതൃത്വത്തില്‍ വൈക്കം എല്‍.എസ്.ജി.ഡി ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ സംസ്ഥാന കമ്മിറ്റി അംഗം റെജോ കടവന്‍ ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: ലേബര്‍ കോണ്‍ട്രാക്ടിങ് സൊസൈറ്റികള്‍ക്ക് പത്ത് ശതമാനം അധിക പ്രിഫറന്‍സ് നല്‍കുന്നത് നിര്‍ത്തലാക്കമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി വൈക്കം എല്‍.എസ്.ജി.ഡി സബ് ഡിവിഷന്‍ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. കരാര്‍ മേഖല അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും, 2022 ഡി.എസ്.ആര്‍ റേറ്റ് നടപ്പിലാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം റെജോ കടവന്‍  ധര്‍ണാസമരം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.എസ് അശോകന്‍ അധ്യക്ഷത വഹിച്ചു. വി.പി തോമസ്, മനോജ് കൃഷ്ണ, സോണേഷ്, എന്‍ അനില്‍കുമാര്‍, സാര്‍വ ഭൗമന്‍, ജോബി കുര്യന്‍, ടി.വി മനോജ്, സി.യു മത്തായി, പി.കെ ഷാജി എന്നിവര്‍ പ്രസംഗിച്ചു.