Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം: ചിത്രരചനാ മത്സരം നടത്തി
22/08/2022
സ്വാതന്ത്ര്യ സമരത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആശ്രയ സന്നദ്ധ സേവന സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ ചിത്രരചനാ മത്സരം ലിറ്ററേച്ചര്‍ ഫോട്ടോഗ്രാഫര്‍ ഡി മനോജ് ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആശ്രയ സന്നദ്ധ സേവന സംഘടനയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം നടത്തി. ആശ്രമം സ്‌കൂളില്‍ നടത്തിയ മത്സരത്തില്‍ വിവിധ സ്‌കൂളുകളില്‍  നിന്നായി ഇരുന്നൂറോളം  വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ലിറ്ററേച്ചര്‍ ഫോട്ടോഗ്രാഫര്‍ ഡി മനോജ് മത്സര പരിപാടി ഉദ്ഘാടനം ചെയ്തു. ആശ്രയ ചെയര്‍മാന്‍ ഇടവട്ടം ജയകുമാര്‍ അധ്യക്ഷത വഹിച്ചു. പി.എന്‍ ശിവന്‍കുട്ടി, സി സുരേഷ് കുമാര്‍, ബി ചന്ദ്രശേഖരന്‍, പി.കെ മണിലാല്‍, വി അനൂപ്, വര്‍ഗീസ് പുത്തന്‍ചിറ, ശ്രീദേവി അനിരുദ്ധന്‍, പി.ഡി ബിജിമോള്‍, സി.ടി ദേവദാസ്, ടി പ്രദീപന്‍, വൈക്കം ജയന്‍, വി.ടി സുനിമോന്‍, ലീല ശശി, ബിനോയ് ദേവസ്യ എന്നിവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി 'ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും ഇൻഡ്യയും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്വിസ് മത്സരവും നടത്തി. റിട്ട. എ.ഇ.ഒ പി.എന്‍ ശിവന്‍ കുട്ടിയാണ് ക്വിസ് മല്‍സരത്തിന് നേതൃത്വം നല്‍കിയത്. സെപ്തംബര്‍ ആറിന് ആശ്രയയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന സമ്മേളനത്തില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.