Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പയറുകാട് ക്ഷേത്രത്തില്‍ സപ്താഹം സമാപിച്ചു; അവഭൃഥസ്‌നാന ചടങ്ങ് ഭക്തിസാന്ദ്രം
21/08/2022
മൂത്തേടത്തുകാവ് പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ  സപ്താഹ യജ്ഞത്തിന്റെ സമാപന ചടങ്ങായ അവഭൃഥസ്നാനം ക്ഷേത്രം ശാന്തി എ.വി ഗോവിന്ദന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ക്ഷേത്ര കുളത്തില്‍ നടത്തുന്നു.

വൈക്കം: മൂത്തേടത്തുകാവ് പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സപ്താഹ യജ്ഞത്തിന് സമാപനം കുറിച്ചുനടന്ന അവഭൃഥസ്‌നാന ചടങ്ങ് ഭക്തിസാന്ദ്രമായി. ക്ഷേത്രത്തിന്റെ വടക്കേ കുളത്തിലാണ് അവഭൃഥസ്നാന ചടങ്ങുകള്‍ നടത്തിയത്. വാദ്യമേളങ്ങളുടെയും മുത്തുകുടകളുടെയും അകമ്പടിയോടെയാണ് അഭവൃഥസ്‌നാന ഘോഷയാത്ര പുറപ്പെട്ടത്. നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. ക്ഷേത്രക്കുളത്തില്‍ നടന്ന ചടങ്ങില്‍ യജ്ഞാചാര്യന്‍ വിശ്വനാഥന്‍ നമ്പൂതിരി, ആനത്താനത്തില്ലത്ത് എ.വി ഗോവിന്ദന്‍ നമ്പൂതിരി, മുഖ്യകാര്യദര്‍ശി എ.ജി വാസുദേവന്‍ നമ്പൂതിരി, മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി വെള്ളിയോട്ടില്ലം, ഉണ്ണികൃഷ്ണന്‍ ചോറ്റാനിക്കര, വാസുദേവന്‍ എമ്പ്രാന്തിരി, ശ്രീജിത്ത് നമ്പൂതിരി, ബാലചന്ദ്രന്‍ നമ്പൂതിരി, നാരായണന്‍ നമ്പൂതിരി എന്നിവര്‍ സഹകാര്‍മികരായി.