Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കിസാന്‍ സര്‍വീസ് സൊസൈറ്റിയുടെ ഉദ്ഘാടനം നടത്തി
21/08/2022
കിസാന്‍ സര്‍വീസ് സൊസൈറ്റിയുടെ വൈക്കം താലൂക്ക് യൂണിറ്റ് രൂപീകരണ സമ്മേളനം അനാമയ സെക്രട്ടറി മായ പ്രേംലാലിന് ഒരു മുറം പച്ചക്കറികള്‍ നല്‍കി സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഇന്‍ഡ്യ ഒട്ടാകെയുള്ള കര്‍ഷകരുടെ കൂട്ടായ്മയായ കിസാന്‍ സര്‍വീസ് സൊസൈറ്റിയുടെ വൈക്കം താലൂക്ക് യൂണിറ്റ് വൈക്കത്ത് പ്രവര്‍ത്തനം ആരംഭിച്ചു. സംഘടനയുടെ പ്രവര്‍ത്തന ഉദ്ഘാടനം സി.കെ ആശ എംഎല്‍എ നിര്‍വഹിച്ചു. കര്‍ഷകര്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങളും സഹായങ്ങളും നല്‍കുന്ന കിസാന്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും യോഗം തീരുമാനിച്ചു. ചടങ്ങില്‍ വിവിധ രംഗങ്ങളിലുള്ള പ്രമുഖരായ കര്‍ഷകരെ ആദരിച്ചു. വടക്കേനട റെഡ് ക്രോസ് സൊസൈറ്റി ഹാളില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് അജിത് വര്‍മ അധ്യക്ഷത വഹിച്ചു. കെഎസ്എസ് സംസ്ഥാന പ്രസിഡന്റ് ജോയി മൂക്കന്‍തോട്ടം, ഡോ. എന്‍.കെ ശശിധരന്‍, നഗരസഭ കൗണ്‍സിലര്‍ ലേഖ ശ്രീകുമാര്‍, കൃഷി അസിസ്റ്റന്റ് മെയ്‌സണ്‍ മുരളി, അഡ്വ. ചന്ദ്രബാബു എടാടന്‍, അഡ്വ. എം.എസ് കലേഷ്, പി സോമന്‍പിള്ള, കെ.സി രഘുവരന്‍, മധു ആഞ്ഞിലിക്കാവില്‍ എന്നിവര്‍ പ്രസംഗിച്ചു. കര്‍ഷകര്‍ക്ക് പച്ചക്കറി വിത്തുകളും വിതരണം ചെയ്തു.