Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌നേഹം പങ്കുവെയ്ക്കാന്‍ കുടുംബകൂട്ടായ്മയ്ക്ക് കഴിയണം: ഫാ. ജോസഫ് തെക്കിനേന്‍
21/08/2022
വൈക്കം പുത്തനങ്ങാടി ഫാമിലി അസോസിയേഷന്റെ 75-ാമത് വാര്‍ഷികം ഫൊറോന പള്ളി വികാരി ഫാ. ജോസഫ് തെക്കിനേന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പരസ്പരം അറിയാനും അംഗീകരിക്കാനുമുള്ള മനോഭാവം ഉണ്ടാവുകയും അതോടൊപ്പം സ്നേഹത്തിന്റെ മൂല്യം പങ്കുവെയ്ക്കാനും കുടുംബകൂട്ടായ്മയ്ക്ക് കഴിയണമെന്ന് വൈക്കം ഫൊറോന പള്ളി വികാരി ഫാ. ജോസഫ് തെക്കിനേന്‍. വൈക്കം പുത്തനങ്ങാടി ഫാമിലി അസോസിയേഷന്റെ 75-ാമത് വാര്‍ഷിക സമ്മേളനം പള്ളി പാരീഷ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാമിലി അസോസിയേഷന്‍ പ്രസിഡന്റ് സേവ്യര്‍ ജോണ്‍ വെളുത്തേടത്ത് അധ്യക്ഷത വഹിച്ചു. ഫാ. ജേക്കബ്ബ് മഞ്ഞളി, ഫാ. വര്‍ഗീസ് ജോണ്‍ വെളുത്തേടത്ത്, ഫാ. ആന്റണി നടുവത്തുശ്ശേരി, ഫാ. ജോസഫ് മണിപ്പാടം, സിസ്റ്റര്‍ സോഫി ഐസക് മണ്ണത്താനത്ത്, ജോണി പടിഞ്ഞാറേക്കുറ്റ്, ജോളിച്ചന്‍ മണ്ണത്താനത്ത്, സോണി ഐസക് കടനപ്പനാരില്‍, സെക്രട്ടറി റെജി തെക്കേവീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. 80 വയസ് പിന്നിട്ടവരെയും അസോസിയേഷനിലെ കുടുംബങ്ങളില്‍പെട്ട വൈദികരെയും സന്യാസിനിമാരെയും ചടങ്ങില്‍ ആദരിച്ചു.