Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കല്ലറയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി
21/08/2022

വൈക്കം: കല്ലറയില്‍ ബേക്കറി കടയുടെ മറവില്‍ വില്‍പന നടത്തിയിരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. കല്ലറയിലെ അച്ചൂസ് ബേക്കറിയില്‍ നിന്നാണ് ശനിയാഴ്ച നിരോധിത പുകയില ഉല്‍പന്നങ്ങളായ ഹാന്‍സ്, കൂള്‍ എന്നിവ പിടിച്ചെടുത്തത്. സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്കും, അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ഇവ വില്‍പന നടത്തിയ ബേക്കറി ഉടമയായ കൃഷ്ണന്‍ വാവ(അഖില്‍ റെജി - 30)യെ വൈക്കം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി.എസ് സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത് കേസ് എടുത്തു. 100 പായ്ക്കറ്റോളം വരുന്ന നിരോധിന പുകയില ഉല്‍പന്നങ്ങളാണ് കണ്ടെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബേക്കറി കടയും പരിസരപ്രദേശത്തും എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഒരു പായ്ക്കറ്റ് ഹാന്‍സ് 80 രൂപാ നിരക്കിലാണ് വിറ്റിരുന്നത്. റെയ്ഡില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ ഹരീഷ് ചന്ദ്രന്‍, ജി രാജേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജോജോ, മഹാദേവന്‍, അനൂപ് വിജയന്‍, അജു ജോസഫ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സിബി എന്നിവര്‍ പങ്കെടുത്തു. ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്.