Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടോള്‍- ചെമ്മനാകരി റോഡിന്റെ പുനര്‍നിര്‍മാണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സമരം നടത്തി
20/08/2022
തകര്‍ന്നുകിടക്കുന്ന ടോള്‍-ചെമ്മനാകരി റോഡിന്റെ പുനര്‍നിര്‍മാണം ആവശ്യപ്പെട്ട് മറവന്‍തുരുത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധസമരം കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അഞ്ചു വര്‍ഷമായി കുണ്ടുംകുഴിയുമായി തകര്‍ന്നു കിടക്കുന്ന മറവന്‍തുരുത്ത് പഞ്ചായത്തിലെ ടോള്‍-ചെമ്മനാകിരി റോഡിന്റെ പുനര്‍നിര്‍മാണം ആവശ്യപ്പെട്ട് മറവന്‍തുരുത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടോള്‍ ജങ്ഷനില്‍ പ്രതിഷേധ സമരം നടത്തി. പഞ്ചായത്തിലെ കിഴക്ക്, പടിഞ്ഞാറന്‍ മേഖലകളില്‍പ്പെട്ട ആയിരക്കണക്കിന് ജനങ്ങള്‍ പ്രതിദിനം സഞ്ചരിക്കുന്ന റോഡ് ടോള്‍ ജങ്ഷന്‍ മുതല്‍ ചാലുംകടവ് വരെ കുണ്ടും കുഴിയുമായി തകര്‍ന്ന സ്ഥിതിയിലാണ്. ചേര്‍ത്തല താലൂക്കിനെയും മറവന്‍തുരുത്ത് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ജങ്കാര്‍ സര്‍വീസ് യാത്രക്കാരും റോഡിന്റെ ദുരവസ്ഥയില്‍ വിഷമത്തിലാണ്. 1, 2, 12, 13, 14, 15 വാര്‍ഡുകളില്‍പ്പെട്ടവരും, ഉദയനാപുരം പഞ്ചായത്തിലെ അക്കരപ്പാടം നിവാസികളുമാണ് ഇതുവഴിയുള്ള പ്രധാന യാത്രക്കാര്‍. കേരളത്തിലെ പ്രധാന ന്യൂറോ വിഭാഗം ചികിത്സാ കേന്ദ്രമായ ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയിലേക്ക് ചികിത്സ തേടി എത്തുന്ന രോഗികളും റോഡിന്റെ ദുരവസ്ഥയില്‍ ബുദ്ധിമുട്ടനുഭവിക്കുകയാണ്. റോഡിലെ അപകട സാഹചര്യം ആംബുലന്‍സുകള്‍ക്ക് കടന്നു പോകുന്നതിനും തടസ്സം സൃഷ്ടിക്കുന്നുണ്ട്. റോഡിന്റെ ദുരവസ്ഥക്കെതിരെ ഒട്ടേറെ സമരപരിപാടികള്‍ നടത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വിവിധ ജില്ലകള്‍ കേന്ദീകരിച്ച് നടത്തിയിരുന്ന ബസ് സര്‍വീസുകള്‍ നിലച്ചതും ജനങ്ങള്‍ക്ക് മറ്റൊരു ബുദ്ധിമുട്ടായി. റോഡിന്റെ പുനര്‍നിര്‍മ്മാണത്തിനായി മൂന്നു വര്‍ഷം മുമ്പ് അഞ്ച് കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി പ്രഖ്യാപനം വന്നെങ്കിലും തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായില്ലെന്ന് സമരക്കാര്‍ ആരോപിച്ചു. കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ് സമര പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.സി തങ്കരാജ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. പി.പി സിബിച്ചന്‍, എം.കെ ഷിബു, കെ.എസ് നാരായണന്‍ നായര്‍, കെ സിയാദ് ബഷീര്‍, പോള്‍ തോമസ്, എന്‍.സി തോമസ്, മോഹന്‍ കെ.തോട്ടുപുറം, ആര്‍ അനീഷ്, വി.ആര്‍ അനുരുദ്ധന്‍, ഷൈന്‍ പ്രകാശ്, സുഭഗന്‍ കൊട്ടാരത്തില്‍, ജിജിമോന്‍, മജിത ലാല്‍ജി, അശോകന്‍ കുമ്പേല്‍, സി.വി ഡാങ്കെ, രമേശന്‍ തേവടി, ധരണിധരന്‍, വി മോഹനന്‍, പി.ആര്‍ തിലകന്‍ എന്നിവര്‍ പ്രസംഗിച്ചു.