Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചീരംകുന്നുംപുറം ക്ഷേത്രത്തിലെ രുഗ്മിണി സ്വയംവര ഘോഷയാത്ര ഭക്തിസാന്ദ്രമായി
20/08/2022
വൈക്കം കിഴക്കേനട ചീരംകുന്നുംപുറം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സ്പതാഹ യജ്ഞത്തിന്റെ ഭാഗമായി നടത്തിയ രുക്മിണി സ്വയംവര ഘോഷയാത്ര.

വൈക്കം: കിഴക്കേനട ചീരംകുന്നുംപുറം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഭാഗവത സ്പതാഹയജ്ഞത്തിന്റെ ഭാഗമായി ശനിയാഴ്ച്ച രാവിലെ നടത്തിയ രുക്മിണി സ്വയംവര ഘോഷയാത്രയും സ്വയംവര ചടങ്ങുകളും ഭക്തിസാന്ദ്രമായി. കിഴക്കുംകാവ് ദുര്‍ഗാഭഗവതി ക്ഷേത്രത്തില്‍ നിന്നും വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ രുഗ്മിണി സ്വയംവര ഘോഷയാത്ര യജ്ഞവേദിയിലേക്ക് പുറപ്പെട്ടു. ഭാഗവത ആചാര്യന്‍ ഡോ. പള്ളിക്കല്‍ സുനില്‍, മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികരായി. ഘോഷയാത്രയ്ക്ക് ക്ഷേത്രം പ്രസിഡന്റ് ബി ജയകുമാര്‍, സെക്രട്ടറി രാജേന്ദ്ര ദേവ്, വൈസ് പ്രസിഡന്റ് മാധവന്‍കുട്ടി കറുകയില്‍, വനിതാ സമാജം പ്രസിഡന്റ് രാജലക്ഷ്മി, സെക്രട്ടറി ശ്രീകുമാരി യു നായര്‍, ഭാരവാഹികളായ ബി ശിവപ്രസാദ്, കെ.ഡി സന്തോഷ്, ജയകുമാര്‍ കൗസ്തുഭം, ലക്ഷ്മികുട്ടിയമ്മ, രമ ശിവം, വാസന്തിയമ്മാള്‍, രാധിക ശ്രീകാന്ത്, വേണുഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. വൈകിട്ട് സര്‍വൈശ്വര്യ പൂജയും നടന്നു.