Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സോഷ്യല്‍ ജസ്റ്റിസ് ഫോറം ഹൃദയപൂര്‍വം അമ്മയ്‌ക്കൊപ്പം സ്‌നേഹകൂട്ടായ്മ സംഘടിപ്പിച്ചു
20/08/2022
സോഷ്യല്‍ ജസ്റ്റിസ് ഫോറം വൈക്കം ആശ്രമം സ്‌കൂളില്‍ നടത്തിയ ഹൃദയപൂര്‍വം അമ്മയ്‌ക്കൊപ്പം സ്നേഹകൂട്ടായ്മ സംസ്ഥാന പ്രസിഡന്റ് കെ.എം വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സോഷ്യല്‍ ജസ്റ്റിസ് ഫോറം വൈക്കം ആശ്രമം സ്‌കൂളില്‍ സംഘടിപ്പിച്ച ഹൃദയപൂര്‍വം അമ്മയ്‌ക്കൊപ്പം സ്നേഹകൂട്ടായ്മ പരിപാടി സംസ്ഥാന പ്രസിഡന്റ് കെ എം വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം വി.വി കനകാംബരന്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ മുതിര്‍ന്ന അമ്മമാരെ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രതിഭാസംഗമം മാധ്യമ പ്രവര്‍ത്തകന്‍ സണ്ണി ചെറിയാനും, കുഞ്ഞിളംകൈയില്‍ സമ്മാനം പരിപാടി സംസ്ഥാന ജോയിന്റ് സെക്രട്ടറി യു ഐസക്കും ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി വിനോദ് തൂമ്പുങ്കല്‍ അധ്യാപകരെയും, സംസ്ഥാന കമ്മിറ്റി അംഗം ജോഷിബാ ജെയിംസ് പിടിഎ അംഗങ്ങളെയും ആദരിച്ചു. പിടിഎ പ്രസിഡന്റ് നിഷ ജനാര്‍ദ്ദനന്‍, ടി.വൈ ജോയി, കെ.എസ് സിന്ധു, പി.ആര്‍ ബിജി, ഷാജി ടി കുരുവിള, എല്‍.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.ടി ജിനീഷ്, രഞ്ജിനി ശ്രീകാന്ത്, സുനില്‍ പിള്ള, ധന്യ ഷിബു, പി.എസ് അഭിലാഷ്, ഷീല ദിലീപ് എന്നിവര്‍ പ്രസംഗിച്ചു.