Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിപ്ലവസ്മരണയില്‍ വൈക്കം പറൂപ്പറമ്പില്‍ പി കൃഷ്ണപിള്ള ദിനാചരണം
19/08/2022
പി കൃഷ്ണപിള്ള ജനിച്ചുവളര്‍ന്ന വൈക്കം പറൂപ്പറമ്പ് പുരയിടത്തില്‍ സിപിഐ നേതൃത്വത്തില്‍ പി കൃഷ്ണപിള്ള ദിനത്തില്‍ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു പതാക ഉയര്‍ത്തുന്നു.

വൈക്കം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ സ്ഥാപക സെക്രട്ടറി പി കൃഷ്ണപിള്ളയുടെ 74-ാം ചരമവാര്‍ഷികം സിപിഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. കൃഷ്ണപിള്ള ജനിച്ചുവളര്‍ന്ന വൈക്കം കാരയില്‍ പ്രദേശത്തെ പറൂപ്പറമ്പ് പുരയിടത്തിലായിരുന്നു ചരമവാര്‍ഷികാനുസ്മരണം നടത്തിയത്. ഈ സ്ഥലം 2020ല്‍ സിപിഐ വിലയ്ക്ക് വാങ്ങിയിരുന്നു. സഖാവ് പി കൃഷ്ണപിള്ള കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ് തൊഴിലാളി പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതില്‍ വഹിച്ച പങ്ക് നിസ്തുലമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു പറഞ്ഞു. പറൂപ്പറമ്പ് പുരയിടത്തില്‍ ചെങ്കൊടി ഉയര്‍ത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാറിലെ കര്‍ഷക പ്രസ്ഥാനവും ആലപ്പുഴയിലെ തൊഴിലാളി പ്രസ്ഥാനങ്ങളും സംഘടിപ്പിക്കുന്നതില്‍ വളരെ ചുരുങ്ങിയ ജീവിതകാലത്തിനുള്ളില്‍ കൃഷ്ണപിള്ള വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. സഖാവിന്റെ ജന്മഗൃഹത്തില്‍ ചെങ്കൊടി ഉയര്‍ന്ന നിമിഷം എല്ലാ കമ്മ്യൂണിസ്റ്റുകാരുടെയും അഭിമാനനിമിഷമാണെന്നും വി.ബി ബിനു കൂട്ടിച്ചേര്‍ത്തു. സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം ലീനമ്മ ഉദയകുമാര്‍, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ ടി.എന്‍ രമേശന്‍, കെ അജിത്ത്, പി പ്രദീപ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ എന്‍ അനില്‍ ബിശ്വാസ്, വി.കെ അനില്‍കുമാര്‍, പി.എസ് പുഷ്‌കരന്‍, അഡ്വ. കെ പ്രസന്നന്‍, ഡി രഞ്ജിത്കുമാര്‍, കെ.വി ജീവരാജന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥന്‍ സ്മാരകഹാളില്‍ നടന്ന പാര്‍ട്ടി പഠനക്ലാസ് ജില്ലാ കൗണ്‍സില്‍ അംഗം ആര്‍ സുശീലന്‍ നയിച്ചു. വൈക്കത്തെ നമ്പൂതിരി ഇല്ലങ്ങളുടെ മേല്‍ക്കോയ്മ ഉണ്ടായിരുന്ന ഇണ്ടംതുരുത്തി ദേവന്‍ നീലകണ്ഠന്‍ നമ്പ്യാതിരിയും മഹാത്മ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ഇണ്ടംതുരുത്തി മനയും സഖാക്കളുടെ സഖാവായ പി കൃഷ്ണപിള്ളയുടെ ജന്മഗൃഹവും ഇപ്പോള്‍ സിപിഐയുടെ സ്വന്തമാണ്.
സിപിഐ തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പി കൃഷ്ണപിള്ള ദിനാചരണം ജില്ലാ കൗണ്‍സില്‍ അംഗം ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്തു. കെ വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സാബു പി മണലൊടി, കെ.ഡി വിശ്വനാഥന്‍, പി.എസ് പുഷ്പമണി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രവും പാര്‍ട്ടി സംഘടനയും എന്ന വിഷയത്തില്‍ ഡി സുരേഷ് ബാബു ക്ലാസ് എടുത്തു.