Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള ലളിതകലാ അക്കാദമി ചിത്രകലാ ക്യാമ്പ് നടത്തി
19/08/2022
കേരള ലളിതകലാ അക്കാദമി വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ നടത്തിയ ആസാദി കാ അമൃത് മഹോത്സവവും ചിത്രകലാ ക്യാമ്പും സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം : കേരള ലളിതകലാ അക്കാദമി വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ ആസാദി കാ അമൃത് മഹോത്സവവും ചിത്രകലാ ക്യാമ്പും നടത്തി. സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത്, ലളിത കലാ അക്കാദമി സെക്രട്ടറി എന്‍ ബാലമുരളി കൃഷ്ണന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, മുരളി ചീരോത്ത്, ചിത്രകാരന്‍ വി.എസ് മധു എന്നിവര്‍ പ്രസംഗിച്ചു. ചിത്രകലാ ക്യാമ്പില്‍ നിരവധി കലാകാരന്‍മാര്‍ പങ്കെടുത്തു.