Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വടയാര്‍ എന്‍എസ്എസ് കരയോഗം പ്രതിഭകളെ ആദരിച്ചു
19/08/2022
വടയാര്‍ കിഴക്കേകര 912-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഭകളെ ആദരിക്കല്‍ സമ്മേളനം കരയോഗം പ്രസിഡന്റ് എം.വി പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: വടയാര്‍ കിഴക്കേകര 912-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി രാമായണ വിഷയങ്ങളെ അടിസ്ഥാനമാക്കി നടത്തിയ മത്സരത്തില്‍ വിജയികള്‍ക്ക് സമ്മാനം നല്‍കി. എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും എന്‍ഡോവ്‌മെന്റുകളും വിതരണം ചെയ്തു. ഫാര്‍മസി ഡിഗ്രി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ശില്‍പ സുരേഷിനെ ആദരിച്ചു. ആധ്യാത്മിക പഠനക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്ന സീതാ ജി മേനോന്‍, ഉഷ എ നായര്‍ എന്നിവരെ അഭിനന്ദിച്ചു. പ്രസിഡന്റ് എം.വി പ്രേംകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ചന്ദ്രശേഖരന്‍ നായര്‍, ട്രഷറര്‍ പ്രദീപ് കുമാര്‍, വൈസ് പ്രസിഡന്റ് ചന്ദ്രമോഹനന്‍ നായര്‍, ജോയിന്റ് സെക്രട്ടറി സുരേഷ് കുമാര്‍, സാജുമോന്‍, ജയകുമാര്‍, അനില്‍കുമാര്‍, വനിതാ സമാജം പ്രസിഡന്റ് കെ.കെ ബേബി, സെക്രട്ടറി സ്മിതമണി എന്നിവര്‍ പ്രസംഗിച്ചു.