Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അക്കരപ്പാടം എസ്എന്‍ഡിപി ശാഖ പതാക ദിനം ആചരിച്ചു
19/08/2022
ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് എസ്എന്‍ഡിപി യോഗം നടത്തുന്ന പതാക ദിനാചരണത്തില്‍ അക്കരപ്പാടം ശാഖയില്‍ പ്രസിഡന്റ് ജി ജയന്‍ ഗുരുമന്ദിരത്തിനു മുന്നില്‍ പതാക ഉയര്‍ത്തുന്നു.

വൈക്കം: ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് തിരുജയന്തി ആഘോഷത്തിന്റെ മുന്നോടിയായി എസ്എന്‍ഡിപി യോഗം നടത്തുന്ന പതാക ദിനത്തിന്റെ ഭാഗമായി 130-ാം നമ്പര്‍ അക്കരപ്പാടം ശാഖയുടെ നേതൃത്വത്തില്‍ പതാക ദിനം ആചരിച്ചു. ശാഖയുടെ കീഴിലുള്ള ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രാങ്കണത്തിലെ ഗുരുദേവ മന്ദിരത്തിനു മുന്നിലാണ് ശാഖാ പ്രസിഡന്റ് ജി ജയന്‍ പതാക ഉയര്‍ത്തിയത്. സെക്രട്ടറി എം.ആര്‍ രതീഷ്, വൈസ് പ്രസിഡന്റ് സദാശിവന്‍, യൂണിയന്‍ കമ്മിറ്റി അംഗം സുനില്‍കുമാര്‍, കമ്മിറ്റി അംഗങ്ങളായ കെ.ടി ചന്ദ്രന്‍, വി.എം വിപിന്‍, ടി.കെ ജയകുമാര്‍, എം.ആര്‍ രഞ്ജിത്, കെ.പി ഷാജി, ഇ.ഡി പ്രേമാനന്ദന്‍, പി.ഡി സരസന്‍, കെ.എസ് സനോജ്, വി.ആര്‍ രതീഷ്, ഷിബു, വനിതാ സംഘം പ്രസിഡന്റ് ഐഷ മോഹന്‍, സെക്രട്ടറി അമ്പിളി ബേബി, കുടുംബ യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.