Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടമി രോഹിണി: പയറുകാട് ക്ഷേത്രത്തിലേക്കുള്ള പാല്‍കുടം ഏഴുന്നള്ളിപ്പ് ഭക്തിസാന്ദ്രം
18/08/2022
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ നിന്നും പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് ഏഴുന്നള്ളിച്ച പാല്‍കുടം ഘോഷയാത്രയെ പയറുകാട് ക്ഷേത്ര കവാടത്തില്‍ സ്വീകരിക്കുന്നു.

വൈക്കം: അഷ്ടമി രോഹിണി ഉത്സവത്തോടനുബന്ധിച്ച് മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ നിന്നും പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് പുറപ്പെട്ട പാല്‍കുടം ഏഴുന്നള്ളിപ്പിന് പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര കവാടത്തില്‍ ഭക്തിനിര്‍ഭരമായ വരവേല്‍പ്പ് നല്‍കി. അഷ്ടമി രോഹിണി ദിവസം അഭിഷേകം ചെയ്യാനുള്ള പാല്‍ കുടങ്ങളില്‍ നിറച്ച് മൂത്തേടത്തുകാവില്‍ നിന്നും പയറുകാട് ക്ഷേത്രത്തിലേക്കുള്ള പാല്‍കുടം ഏഴുന്നള്ളിപ്പ് പരമ്പരാഗതമായ ആചാരമാണ്. താളവാദ്യ വിദ്വാന്‍ പുതുശ്ശേരി രാജേഷ് കുറുപ്പിന്റെ നേതൃത്വത്തില്‍ എത്തിയ പാല്‍കുടം ഘോഷയാത്രയെ മേല്‍ശാന്തി എ.വി ഗോവിന്ദന്‍ നമ്പൂതിരിയുടെയും, ക്ഷേത്രം കാര്യദര്‍ശി എ.ജി വാസുദേവന്‍ നമ്പൂതിരിയുടെയും നേതൃത്വത്തില്‍ സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു. ഉണ്ണികൃഷ്ണന്‍ ചോറ്റനിക്കര, വാസുദേവന്‍ എമ്പ്രന്തിരി, ശ്രീജിത്ത് നമ്പൂതിരി, ബാലചന്ദ്രന്‍ നമ്പൂതിരി, നാരായണന്‍ നമ്പൂതിരി എന്നിവര്‍ സഹകാര്‍മികരായി. വെണ്‍മണി പരമേശ്വരന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. ദേശതാലപ്പൊലി, ദീപക്കാഴ്ച്ച ,പാല്‍ക്കാവടി എന്നിവയും ഉണ്ടായിരുന്നു. കോയമ്പത്തൂര്‍ കോവൈ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ ദശാവതാര നൃത്താവിഷ്‌കാരവും നടത്തി.