Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ സപ്താഹയജ്ഞം തുടങ്ങി
18/08/2022
ചെമ്മനത്തുകര എന്‍.എസ്.എസ് കരയോഗത്തിന്റെ ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ തുടങ്ങിയ സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു.

വൈക്കം: ചെമ്മനത്തുകര 1173-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി നിര്‍വഹിച്ചു. മേല്‍ശാന്തി കൃഷ്ണന്‍ മൂത്തത് യജ്ഞവേദിയില്‍ വിഗ്രഹ പ്രതിഷ്ഠ നടത്തി. യജ്ഞാചാര്യന്‍ ചേപ്പാട് ഹരിശങ്കര്‍ ഭാഗവതമഹാത്മ്യ പ്രഭാഷണം നടത്തി. എല്ലാ ദിവസവും രാവിലെ ഗണപതി ഹോമം ,പാരായണം ,ഉച്ചയ്ക്ക് അന്നദാനം ,വൈകിട്ട് ഭജന ,പാരായണം എന്നിവയും നടക്കും. ഓഗസ്റ്റ് 20ന് രാവിലെ 11ന് കുട്ടികള്‍ക്കായി ഉണ്ണിയൂട്ട് ചടങ്ങ് നടത്തും. 22ന് രാവിലെ 11 ന് രുഗ്മിണി സ്വയംവര ഘോഷയാത്രയും വൈകിട്ട് 5.30ന് സര്‍വൈശ്വര്യ പൂജയും, ലക്ഷ്മി നാരായണ പൂജയും നടക്കും. 24ന് ഉച്ചയ്ക്ക് 12ന് ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര കുളത്തില്‍ നടക്കുന്ന അവഭൃഥസ്നാന ചടങ്ങോടെ സപ്താഹം സമാപിക്കും. യജ്ഞത്തിന്റെ ദീപപ്രകാശന ചടങ്ങില്‍ ക്ഷേത്രം പ്രസിഡന്റ് ശശിധരന്‍ പുഷ്പമംഗലം, സെക്രട്ടറി രാകേഷ് ടി നായര്‍, ജോയിന്റ് സെക്രട്ടറി ശ്രീകാന്ത്, എം ഹരിഹരന്‍, അനൂപ്, വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.