Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷീരകര്‍ഷകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം: കിസാന്‍സഭ
18/08/2022
അഖിലേന്ത്യ കിസാന്‍സഭ  ഉദയനാപുരം ഈസ്റ്റ്‌ മേഖലാ കണ്‍വന്‍ഷന്‍  ജില്ലാ സെക്രട്ടറി ഇ.എന്‍ ദാസപ്പന്‍  ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പമ്പ്: പാലിന്റെ ഉല്‍പാദന ചെലവ് ഗണ്യമായി ഉയര്‍ന്നതുമൂലം പ്രതിസന്ധിയിലായ ക്ഷീരകര്‍ഷകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് അഖിലേന്ത്യ കിസാന്‍സഭ  ഉദയനാപുരം ഈസ്റ്റ്‌ മേഖലാ കണ്‍വന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കാലിത്തീറ്റയുടെ വില കുത്തനെ ഉയരുകയും വെള്ളപ്പൊക്കവും കാലാവസ്ഥ വ്യതിയാനവും കാരണം തീറ്റയ്ക്ക് ദൗര്‍ലഭ്യം നേരിടുകയും ചെയ്യുന്നതുമൂലം ക്ഷീരമേഖലയില്‍നിന്നും കര്‍ഷകര്‍ പിന്‍മാറുന്ന സ്ഥിതിയാണ്. ഒരു ലിറ്റര്‍ പാലിന് 50 രൂപയെങ്കിലും ലഭിച്ചാല്‍ മാത്രമേ ഉല്‍പാദന ചെലവുമായി നോക്കുമ്പോള്‍ കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയൂ എന്ന് യോഗം വിലയിരുത്തി. ഉദയനാപുരം പഞ്ചായത്തില്‍ തരിശുകിടക്കുന്ന മുഴുവന്‍ വയലുകളും കൃഷിയോഗ്യമാക്കാന്‍ നടപടിയുണ്ടാകണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കിസാന്‍സഭ ജില്ലാ സെക്രട്ടറി ഇ.എന്‍ ദാസപ്പന്‍ മേഖലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കെ.ജി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രം അസി. പ്രൊഫസര്‍ സിനി തോമസ് കാര്‍ഷിക ക്ലാസ് നയിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി സാബു പി മണലൊടി, ലോക്കല്‍ സെക്രട്ടറി അഡ്വ. എം.ജി രഞ്ജിത്ത്, കിസാന്‍സഭ മണ്ഡലം പ്രസിഡന്റ് എ.എം അനി, സെക്രട്ടറി കെ.എം മുരളീധരന്‍, സുലോചന പ്രഭാകരന്‍, പി.വി കൃഷ്ണകുമാര്‍, കെ.കെ സാബു എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി വിജയന്‍ വാഴമന (പ്രസിഡന്റ്), സി.ടി കുര്യാക്കോസ് (വൈസ് പ്രസിഡന്റ്), കെ.കെ സാബു (സെക്രട്ടറി), പി.ആര്‍ സുരേഷ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.