Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്ത്‌ കര്‍ഷക ദിനാചരണവും മികച്ച കര്‍ഷകരെ ആദരിക്കലും നടത്തി
17/08/2022
കൃഷി വകുപ്പിന്റെയും വൈക്കം നഗരസഭയുടെയും നേതൃത്വത്തില്‍ നടത്തിയ  കര്‍ഷക ദിനാചരണം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നിയോജകമണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും നഗരസഭയിലും കൃഷിഭവനുകളുടെ സഹകരണത്തോടെ ചിങ്ങം ഒന്ന് കര്‍ഷക ദിനം ആചരിച്ചു. മികച്ച കര്‍ഷകര്‍, മുതിര്‍ന്ന കര്‍ഷകര്‍, മികച്ച സമ്മിശ്ര കര്‍ഷകര്‍, നെല്‍കര്‍ഷകര്‍, പച്ചക്കറി കര്‍ഷകര്‍, ഫലവൃക്ഷ കര്‍ഷകര്‍, യുവ കര്‍ഷകര്‍, കാര്‍ഷിക സംഘം പ്രതിനിധികള്‍ എന്നിവരെ ആദരിക്കല്‍ ചടങ്ങോടെയായിരുന്നു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചത്. വൈക്കം നഗരസഭയുടെ നേതൃത്വത്തില്‍ സത്യാഗ്രഹ സ്മാരക ഹാളില്‍ കര്‍ഷകദിനാചരണം നടത്തി.  കൃഷിഭവനില്‍ നിന്നും കര്‍ഷകരും കര്‍ഷക സംഘടനകളും കൃഷി ഉദ്യോഗസ്ഥന്‍മാരും ചേര്‍ന്ന് കാര്‍ഷിക വിളകളും വിത്തുകളുമായി സമ്മേളന സ്ഥലത്തേക്ക് വിളംമ്പര ജാഥ നടത്തി. കാര്‍ഷിക സമ്പര്‍ക്ക പരിപാടി, പച്ചക്കറി വിത്ത് വിതരണം എന്നിവയും നടത്തി. സി.കെ ആശ എംഎല്‍എ കര്‍ഷക ദിനം ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു സജീവന്‍ വിത്തുകള്‍ നിറച്ച കലം ഉദ്ഘാടനം ചെയ്തു. കൃഷി ഫീല്‍ഡ് ഓഫീസര്‍ ഷീല റാണി പദ്ധതികള്‍ വിശദീകരിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, കൗണ്‍സിലര്‍മാരായ ലേഖാ ശ്രീകുമാര്‍, ബി ചന്ദ്രശേഖരന്‍, പ്രീതാ രാജേഷ്, രേണുക രതീഷ്, അശോകന്‍ വെള്ളവേലി, ബിന്ദു ഷാജി, എസ് ഇന്ദിരാദേവി, എം.കെ മഹേഷ്, എബ്രഹാം പഴയകടവന്‍, ബി രാജശേഖരന്‍, കാര്‍ഷിക വികസന സമിതി അംഗങ്ങളായ കെ.പി വേണുഗോപാല്‍, കെ.വി പവിത്രന്‍, ഗോപാലകൃഷ്ണന്‍, കൃഷി അസിസ്റ്റന്റ് മെയ്‌സണ്‍ മുരളി എന്നിവര്‍ പങ്കെടുത്തു. വിവിധ പഞ്ചായത്തുകളിലെ കര്‍ഷക ദിനാചരണവും സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കല്ലറ പഞ്ചായത്തില്‍ പ്രസിഡന്റ് ജോണി തോട്ടുങ്കല്‍, വെച്ചൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍, തലയാഴം പഞ്ചായത്തില്‍ പ്രസിഡന്റ് ബി.എല്‍ സെബാസ്റ്റ്യന്‍, ടി.വി പുരത്ത് പഞ്ചായത്ത് പ്രസിഡന്റ് കവിത റെജി, ഉദയനാപുരത്ത് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്‌കരന്‍, മറവന്‍തുരുത്ത് പഞ്ചായത്തില്‍ പ്രസിഡന്റ് കെ.ബി രമ, ചെമ്പ് പഞ്ചായത്തില്‍ പ്രസിഡന്റ് സുകന്യ സുകുമാരന്‍, തലയോലപ്പറമ്പ് പഞ്ചായത്തില്‍ പ്രസിഡന്റ് എന്‍ ഷാജിമോള്‍, വെള്ളൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റ് ആര്‍ നികിതകുമാര്‍ എന്നിവര്‍ അധ്യക്ഷത വഹിച്ചു.