Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കിഴക്കേനട ചീരംകുന്നുംപുറം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഭാഗവത സ്പതാഹം തുടങ്ങി
17/08/2022
വൈക്കം കിഴക്കേനട ചീരംകുന്നുംപുറം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സ്പതാഹയജ്ഞത്തിന്റെ ദീപപ്രകാശനം ചക്കുളത്തുകാവ് ദേവീ ക്ഷേത്രത്തിലെ മുഖ്യ കാര്യദര്‍ശി ചക്കുളത്തുകാവ് രാധാകൃഷ്ണന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു.

വൈക്കം: കിഴക്കേനട ചീരംകുന്നുംപുറം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഭാഗവത സ്പതാഹം തുടങ്ങി. യജ്ഞത്തിന്റെ ദീപപ്രകാശനം ചക്കുളത്തുകാവ് ദേവീക്ഷേത്രത്തിലെ മുഖ്യകാര്യദര്‍ശി ചക്കുളത്തുകാവ് രാധാകൃഷ്ണന്‍ നമ്പൂതിരി നിര്‍വഹിച്ചു. യജ്ഞാചാര്യന്‍ ഡോ. പള്ളിക്കല്‍ സുനില്‍ മാഹാത്മ്യപ്രഭാഷണം നടത്തി. ക്ഷേത്രം പ്രസിഡന്റ് ജയകുമാര്‍ തെയ്യാനത്തുമഠം, വൈസ് പ്രസിഡന്റ് മാധവന്‍കുട്ടി കറുകയില്‍, സെക്രട്ടറി രാജേന്ദ്രദേവ് എന്നിവര്‍ പങ്കെടുത്തു. എല്ലാ ദിവസവും രാവിലെ നിര്‍മാല്യ ദര്‍ശനം, അഭിഷേകം, പാരായണം, ഗണപതി ഹോമം, ഉഷപൂജ, വൈകിട്ട് ദീപാരാധന, അത്താഴപൂജ എന്നിവ പ്രധാന പരിപാടികളാണ്. എല്ലാ ദിവസവും സ്പതാഹത്തിന്റെ അന്നദാനവും അത്താഴഊട്ടും ഉണ്ട്. വ്യാഴാഴ്ച അഷ്ടമി രോഹിണി ഉത്സവം ആഘോഷിക്കും. രാവിലെ 10ന് ശ്രീകൃഷ്ണാവതാരം, 11.30ന് കുട്ടികള്‍ക്കായി ഉണ്ണിയൂട്ട്, 12.30ന് അന്നദാനം, വൈകിട്ട് സംഗീത സദസ്, അഷ്ടമി രോഹിണി പൂജ എന്നിവ പ്രധാന ചടങ്ങുകളാണ്. ഓഗസ്റ്റ് 19ന് വിദ്യാഗോപാല മന്ത്രാര്‍ച്ചന, മൃത്യുഞ്ജയ ഹവനം, 20ന് രാവിലെ 11ന് രുഗ്മിണീ സ്വയംവര ഘോഷയാത്ര, വൈകിട്ട് 5.30ന് സര്‍വൈശ്വര്യപൂജ, 21ന് രാവിലെ 10ന് നവഗ്രഹ പൂജ, 22ന് കല്‍ക്കി അവതാരം, സ്വര്‍ഗാരോഹണം, ഉച്ചയ്ക്ക് മഹാപ്രസാദഊട്ടും നടക്കും.