Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദേശീയ പതാകയുടെ നിറങ്ങളിലുള്ള വസ്ത്രങ്ങളിഞ്ഞ് 75 വനിതകള്‍; എന്‍എസ്എസ് യൂണിയന്റെ സ്വാതന്ത്ര്യ ദിനാഘോഷം ശ്രദ്ധേയമായി
16/08/2022
സ്വാതന്ത്ര്യദിനത്തില്‍ എന്‍എസ്എസ് യൂണിയന്‍ ആസ്ഥാനത്ത് 75 വനിതകള്‍ ദേശീയ പതാകയുടെ വര്‍ണങ്ങളിലുളള വസ്ത്രങ്ങളിഞ്ഞ് നിരന്നപ്പോള്‍ മന്നം കലാ-സാംസ്‌കാരിക സംഘത്തിലെ കുട്ടികള്‍ ദേശഭക്തി ഗാനം ആലപിക്കുന്നു.

വൈക്കം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ 75 വനിതകള്‍ ദേശീയ പതാകയുടെ നിറങ്ങളിലുള്ള വസ്ത്രങ്ങളിഞ്ഞു നിരന്നത് ആഘോഷത്തിന് മികവേകി താലൂക്ക് എന്‍എസ്എസ് യൂണിയന്റെയും വനിതാ യൂണിയന്റെയും നേതൃത്വത്തില്‍ നടത്തിയ സ്വാതന്ത്ര്യദിനാഘോഷമാണ് വേറിട്ട അനുഭവവുമായത്. യൂണിയന്‍ ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് ആഘോഷ പരിപാടികള്‍ അരങ്ങേറിയത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് പരിപാടികള്‍ ക്രമീകരിച്ചത്.
താലൂക്ക് എന്‍എസ്എസ് വനിതാ യൂണിയന്റെ നേതൃത്വത്തില്‍ 75 വനിതകള്‍ ദേശീയ പതാകയുടെ വര്‍ണങ്ങളിലുള്ള വസ്ത്രങ്ങളണിഞ്ഞ് മുല്ലപ്പൂവും ചൂടി അണിനിരന്നത് ദേശീയ മൂല്യത്തിന്റെ പ്രസക്തി പ്രകടമാക്കി. മന്നം കലാ സംസ്‌കാരിക സംഘത്തിലെ ഒരുപറ്റം കുട്ടികള്‍ ദേശഭക്തി ഗാനവും ദേശീയ ഗാനവും ആലപിച്ചു. വൈക്കം പുതുശ്ശേരി ഗോപിക ജി നായര്‍ ഭാരതാംബയുടെ വേഷമണിഞ്ഞ് വേദിയിലെത്തിയത് ശ്രദ്ധേയമായി. ദേശീയ പതാകയുടെ നിറങ്ങളില്‍ 75 വനിതകള്‍ അണിനിരന്ന മൈതാനത്ത് താലൂക്ക് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് എസ് മധു ദേശീയ പതാക ഉയര്‍ത്തി.
സമ്മേളന വേദിയില്‍ ഒത്തുകൂടിയവര്‍ ചടങ്ങിന് ആദരവേകി സല്യൂട്ട് ചെയ്തുനിന്നു. തുടര്‍ന്ന് റിട്ട. ബ്രഗേഡിയര്‍ ഗീതാകുമാരി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. വൈസ് പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍, യൂണിയന്‍ സെക്രട്ടറി എം.സി ശ്രീകുമാര്‍, യൂണിയന്‍ ഭരണ സമിതി അംഗങ്ങളായ അയ്യേരി സോമന്‍, പി.എന്‍ രാധാകൃഷ്ണന്‍, പി.ആര്‍ ഗോപാലകൃഷ്ണന്‍, എം ശ്രീകുമാര്‍, പി.എസ് വേണുഗോപാല്‍, എസ്.വി സുരേഷ് കുമാര്‍, മന്നം സംസ്‌കാരിക വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ ജഗദീഷ്, വനിതാ യൂണിയന്‍ പ്രസിഡന്റ് ജയലക്ഷ്മി, സെക്രട്ടറി മീരാ മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.