Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നൂറുസീററുകള്‍ നേടി എല്‍.ഡി.എഫ് വിജയം കൊയ്യുമെന്ന് സി.പി.ഐ ദേശീയ എക്‌സി. അംഗം ബിനോയ് വിശ്വം.
18/04/2016
വൈക്കത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയുടെ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറരി ഓഫീസിന്റെ ഉദ്ഘാടനം സി.പി.ഐ ദേശീയ എക്‌സി. അംഗം ബിനോയ് വിശ്വം നിര്‍വഹിക്കുന്നു

നൂറുസീററുകള്‍ നേടി എല്‍.ഡി.എഫ് വിജയം കൊയ്യുമെന്ന് സി.പി.ഐ ദേശീയ എക്‌സി. അംഗം ബിനോയ് വിശ്വം. ഒരു കൈത്തെററുപോലെ സംഭവിച്ച യു.ഡി.എഫ് വിജയം വരുത്തിയ കളങ്കം ഇത്തവണ ജനം മാററിയെഴുതും. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് കനത്ത തിരിച്ചടിയെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. വൈക്കത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയുടെ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിററി ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിനോയ് വിശ്വം. വര്‍ഗീയവാദത്തിന്റെ മുഖമുദ്രയായ ശിവസേനയെ മാതൃകയാക്കിയാണ് വെള്ളാപ്പള്ളി തമ്പുരാന്‍ തന്റെ പാര്‍ട്ടിക്ക് സേനയെന്ന് പേരിട്ടത്. ബിഹാറിലെ ജന്മി തമ്പുരാക്കന്‍മാരും ഭൂസ്വാമിമാരുമാണ് സേനയുണ്ടാക്കുന്നത്. ആ സേന ദളിതരെ കൊന്നൊടുക്കി ദളിത് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. വീടുകള്‍ കത്തിക്കുന്നു. ജാതിത്തമ്പുരാക്കന്‍മാരാണ് അവിടെ രണ്‍വീര്‍ സേന ഉണ്ടാക്കിയത്. ശിവസേനയോടും രണ്‍വീര്‍ സേനയോടുമുള്ള ഫ്യൂഡല്‍ വിധേയത്വമാണ് വെള്ളാപ്പള്ളിക്കുള്ളത്. വെള്ളാപ്പള്ളി നടേശന്റെ കാപട്യം ജനങ്ങള്‍ തിരിച്ചറിയും. ജാതിവ്യവസ്ഥക്കെതിരായ പോരാട്ടത്തിലെ ഉജ്ജ്വലപൈതൃകം പേറുന്ന വൈക്കം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് ചരിത്രവിജയം സമ്മാനിക്കുമെന്നും ബിനോയ് പറഞ്ഞു. വലിയകവലയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ അഡ്വ. പി.കെ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. ഇ.എം കുഞ്ഞുമുഹമ്മദ്, കെ.കെ ഗണേശന്‍, ടി.എന്‍ രമേശന്‍, ആര്‍.സുശീലന്‍, കെ.ഡി വിശ്വനാഥന്‍, എം.പി ജയപ്രകാശ്, കെ.അജിത്ത് എം.എല്‍.എ, പി.നാരായണന്‍ എക്‌സ്. എം.എല്‍.എ, പി.ജി ഗോപി, സന്തോഷ് കാല എന്നിവര്‍ പ്രസംഗിച്ചു.