Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സത്യഗ്രഹ മ്യൂസിയത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
16/08/2022
വൈക്കം സത്യഗ്രഹ സ്മാരക ഗാന്ധി മ്യൂസിയത്തില്‍ നടത്തിയ സ്വാതന്ത്ര്യദിനാഘോഷം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം സത്യഗ്രഹ സ്മാരക ഗാന്ധി മ്യൂസിയത്തില്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിച്ചു. മ്യൂസിയം സൂപ്രണ്ട് പി.കെ സജീവ് ദേശീയ പതാക ഉയര്‍ത്തി. മ്യൂസിയം ഹാളില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ രാധിക ശ്യാം അധ്യക്ഷത വഹിച്ചു. 'സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍' എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. എന്‍ ചന്ദ്രബാബു പ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, വിദ്യാഭ്യാസ, കലാ-സാംസ്‌കാരിക സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖ ശ്രീകുമാര്‍, വൈക്കം ബി എഡ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എ മഞ്ജു, മ്യൂസിയം സൂപ്രണ്ട് പി.കെ സജീവ്, ഓഫീസ് അസിസ്റ്റന്റ് ശ്രീജിത്ത് ഭാസ്‌കര്‍ എന്നിവര്‍ പ്രസംഗിച്ചു.