Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വാതന്ത്ര്യദിനത്തില്‍ നാടെങ്ങും ആഘോഷം
16/08/2022
വൈക്കം ആശ്രമം സ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പ്രിന്‍സിപ്പാള്‍ ഷാജി ടി കുരുവിളയും പ്രധാനാധ്യാപിക പി.ആര്‍ ബിജിയും ചേര്‍ന്നു ദേശീയ പതാക ഉയര്‍ത്തുന്നു.

വൈക്കം: ഇന്‍ഡ്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാര്‍ഷികം വൈക്കത്ത് നിരവധി കേന്ദ്രങ്ങളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ദേശീയ പതാക ഉയര്‍ത്തല്‍, പ്രഭാഷണം, സെമിനാര്‍, പുഷ്പാര്‍ച്ചന, മധുരപലഹാര വിതരണം എന്നിവയായിരുന്നു പരിപാടികള്‍. നഗരസഭയ്ക്ക് മുന്നില്‍ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം പതാക ഉയര്‍ത്തി. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, കൗണ്‍സിലര്‍മാരായ ലേഖ ശ്രീകുമാര്‍, ആര്‍ സന്തോഷ്, അശോകന്‍ വെള്ളവേലി, പ്രീത രാജേഷ്, സിന്ധു സജീവന്‍, രേണുക രതീഷ്, എ.സി മണിയമ്മ, എന്‍ അയ്യപ്പന്‍, എബ്രഹാം പഴയകടവന്‍, ബിന്ദു ഷാജി, ബി രാജശേഖരന്‍, എം.കെ മഹേഷ്, കെ.ബി ഗിരിജകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
വൈക്കം സത്യാഗ്രഹ സമരത്തിന്റെ സ്മരണകളിരമ്പുന്ന ആശ്രമം സ്‌കൂളില്‍ മധുരപലഹാര വിതരണം, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളുടെ മാര്‍ച്ച് എന്നിവയോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രിന്‍സിപ്പാള്‍ ഷാജി ടി കുരുവിളയും പ്രധാനാധ്യാപിക പി.ആര്‍ ബിജിയും ചേര്‍ന്നു ദേശീയ പതാക ഉയര്‍ത്തി. പി.ആര്‍ ബിജി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. പി.ടി.എ പ്രസിഡന്റ് പി.പി സന്തോഷ്, വൈസ് പ്രസിഡന്റ് എസ് ജയന്‍ എന്നിവര്‍ പങ്കെടുത്തു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആസാദി കി ഗൗരവ് പദയാത്ര നടത്തി. തലയാഴത്ത് ഉല്ലലയില്‍ നടന്ന സമ്മേളനത്തില്‍ കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ. വി.പി സജീന്ദ്രന്‍ ജാഥാ ക്യാപ്റ്റന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശിക്ക് പതാക കൈമാറി പദയാത്ര ഉദ്ഘാടനം ചെയ്തു. വൈക്കത്തേക്ക് നടന്നു നീങ്ങിയ പദയാത്രയില്‍ മൂവര്‍ണ കൊടികളുമായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിചേര്‍ന്നു. വൈക്കം കച്ചേരിക്കവലയില്‍ പദയാത്ര സമാപിച്ചു. സമാപന സമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി.എ സലിം ഉദ്ഘാടനം ചെയ്തു.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിപ്രതിമയ്ക്കു മുന്നില്‍ ഭരണഘടന സംരക്ഷണ സംഗമം നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സെബാസ്റ്റ്യന്‍ സംഗമം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ ജയപ്രകാശ് അധ്യക്ഷത വഹിച്ചു.