Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വാതന്ത്ര്യ സമര ചരിത്രത്തെ വികലപ്പെടുത്താന്‍ ബിജെപി ശ്രമം: അഡ്വ. കെ പ്രകാശ് ബാബു
16/08/2022
സ്വാതന്ത്ര്യ ദിനത്തില്‍ എഐവൈഎഫ് കോട്ടയം ജില്ലാ കമ്മറ്റി വൈക്കത്ത് സംഘടിപ്പിച്ച മതേതരസംഗമം സിപിഐ സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം : ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തെ വികലപ്പെടുത്താനും ദേശീയ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയവരെ തെറ്റായി ചിത്രീകരിച്ച് അവിടെ പുതിയ അവതാരങ്ങളെ പ്രതിഷ്ഠിക്കാനുമാണ് ബിജെപി, സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നതെന്ന് സിപിഐ സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് എഐവൈഎഫ് ജില്ലാ കമ്മറ്റി വൈക്കത്ത് സംഘടിപ്പിച്ച മതേതര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാന തത്വമായ മതനിരപേക്ഷതയും ബഹുസ്വരതയും വൈവിധ്യവുമെല്ലാം ഇല്ലാതാക്കുകയാണ് മോദി ഭരണ കൂടം. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിലെ മഹത്തായ ഒരധ്യായമാണ് വൈക്കം സത്യഗ്രഹം. ആ സമര ചരിത്രത്തെ പോലും മാറ്റിയെഴുതാനാണ് ബിജെപിയും സംഘപരിവാറും ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് വൈക്കത്തെ ഇണ്ടംതുരുത്തി മനയെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അവഹേളിച്ചതെന്നും പ്രകാശ് ബാബു പറഞ്ഞു.
ബോട്ട് ജെട്ടി മൈതാനിയില്‍ നടന്ന സമ്മേളനത്തില്‍ സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. എഐവൈഎഫ് ജില്ലാ സെക്രട്ടറി അഡ്വ. എസ്.പി സുജിത്ത് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് റെനീഷ് കാരിമറ്റം ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ സി.കെ ശശിധരന്‍, ആര്‍ സുശീലന്‍, ലീനമ്മ ഉദയകുമാര്‍, മണ്ഡലം സെക്രട്ടറിമാരായ എം.ഡി ബാബുരാജ്, സാബു പി മണലൊടി, ജില്ലാ കൗണ്‍സില്‍ അംഗം ജോണ്‍ വി ജോസഫ്, എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് നന്ദു ജോസഫ്, ജില്ലാ പ്രസിഡന്റ് വൈശാഖ് പ്രദീപന്‍, സെക്രട്ടറി നിഖില്‍ ബാബു, ഷമ്മാസ് ലത്തീഫ്, പി.ആര്‍ ശരത്കുമാര്‍, സജീവ് ബി ഹരന്‍, സ്‌നേഹലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി വലിയകവലയില്‍ നിന്നാംരംഭിച്ച യുവജനറാലിക്ക് എഐവൈഎഫ് നേതാക്കളായ എന്‍.എസ് സന്തോഷ് കുമാര്‍, രഞ്ജിത് കുമാര്‍, രാജേഷ്, പി.ആര്‍ അരുണ്‍കുമാര്‍, സനീഷ് പുതുപ്പറമ്പില്‍, ജില്‍ജിത്ത്, പി.എസ് അര്‍ജുന്‍ എന്നിവര്‍ നേതൃത്വം നല്‍കി.