Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മറവന്‍തുരുത്ത് എസ്എന്‍ഡിപി ശാഖയില്‍ ഗുരുദേവ മന്ദിരം നിര്‍മിക്കും
14/08/2022
എസ്എന്‍ഡിപി യോഗം മറവന്‍തുരുത്ത് ശാഖാ വാര്‍ഷിക പൊതുയോഗം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.  

വൈക്കം: എസ്എന്‍ഡിപി യോഗം 648-ാം നമ്പര്‍ മറവന്‍തുരുത്ത് ശാഖയില്‍ 40 ലക്ഷം രൂപ ചെലവില്‍ ഗുരുദേവ മന്ദിരം നിര്‍മിക്കാന്‍ ശാഖയുടെ വാര്‍ഷിക പൊതുയോഗം തീരുമാനിച്ചു. ബജറ്റ് സമ്മേളനത്തില്‍ 24.53 ലക്ഷം രൂപയുടെ വരവ്‌ചെലവു കണക്കുകള്‍ യോഗം അംഗീകരിച്ചു. സമ്മേളനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ അധ്യക്ഷത വഹിച്ചു. പോലീസ് അസിസ്റ്റന്റ് കമ്മീഷണറായി പ്രമോഷന്‍ ലഭിച്ച രാജ്കുമാറിനെ ചടങ്ങില്‍ ആദരിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും ആദരിച്ചു. ശാഖാ പ്രസിഡന്റ് ഷാജി കാട്ടിത്തറ, വൈസ് പ്രസിഡന്റ് എന്‍.സി അശോകന്‍, സെക്രട്ടറി സുഗുണന്‍, യൂണിയന്‍ പ്രതിനിധി പ്രഭാകരന്‍ മഠത്തില്‍പറമ്പില്‍, ടി.ആര്‍ സാബു, എം.ആര്‍ ലെനില്‍, ബാബു കോര്‍ത്തേലില്‍, സജി നടുക്കരി, സന്ധ്യ സുദര്‍ശനന്‍, ജയ ദിലീപ്, ജിനി ബിനു, അംബുജാക്ഷന്‍, ഷൈനകുമാരി, വിജയ ജയരാജ് എന്നിവര്‍ പ്രസംഗിച്ചു.