Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പട്ടിക വിഭാഗങ്ങളുടെ സ്വയംതൊഴില്‍ വായ്പക്ക് ഇളവുകള്‍ അനുവദിക്കണം: കേരള വേലന്‍ മഹാജനസഭ
14/08/2022
കേരള വേലന്‍ മഹാജനസഭ വൈക്കം താലൂക്ക് സമ്മേളനം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പട്ടിക വിഭാഗങ്ങളുടെ സ്വയംതൊഴില്‍ വായ്പക്കുള്ള ഉദ്യോഗസ്ഥ ജാമ്യവും വസ്തുജാമ്യവും ഒഴിവാക്കണമെന്ന് കേരളവേലന്‍ മഹാജനസഭ വൈക്കം താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. പട്ടിക വിഭാഗങ്ങളുടെ സംസ്ഥാന തലത്തിലുള്ള മോണിറ്ററിങ് കമ്മിറ്റിയില്‍ കേരള വേലന്‍ മഹാജനസഭയുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തണം, കേരള സര്‍ക്കാരിന്റെ കീഴില്‍ വരുന്ന വിവിധ ബോര്‍ഡ് മെമ്പര്‍ സ്ഥാനങ്ങളില്‍ വേലന്‍ മഹാജനസഭ പ്രതിനിധികളെയും ഉള്‍പ്പെടുത്തണം, പട്ടിക വിഭാഗങ്ങളുടെ ക്ഷേമപദ്ധതികള്‍ക്കുവേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നീക്കി വെക്കുന്ന ഫണ്ട് യഥാസമയം വിനിയോഗിക്കണമെന്നും സ്വന്തമായി വീടില്ലാത്തവര്‍ക്ക് വീട് അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സത്യാഗ്രഹ സ്മാരക ഹാളില്‍ നടന്ന സമ്മേളനം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം.കെ രവി അധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരി ഡി.എസ് പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.ഇ മണിയന്‍, ട്രഷറര്‍ പി.വി ഷാജില്‍, വൈസ് പ്രസിഡന്റ് കെ.വി അജി, ജോയിന്റ് സെക്രട്ടറി എസ്.എസ് രാധാകൃഷ്ണന്‍, ഷാജി വാരനാട്, കെ.കെ സുലോചന, കെ.വി ഷെബിന്‍, വി സുകുമാരന്‍, എന്നിവര്‍ പ്രസംഗിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ സമ്മേളനത്തില്‍ ആദരിച്ചു.