Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തി
14/08/2022
വൈക്കം കിഴക്കേനട സ്‌നേഹ റെസിഡന്‍സ് വെല്‍ഫയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കിഴക്കേനട സ്നേഹ റെസിഡന്‍സ് വെല്‍ഫയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തി. പട്ടാര്യ സമാജ ഹാളില്‍ നടന്ന ക്യാമ്പ് നഗരസഭ ചെയര്‍പേഴ്സണ്‍ രാധിക ശ്യാം ഉദ്ഘാടനം ചെയ്തു. ചടങ്ങിനുമുമ്പായി പ്രസിഡന്റ് പി ശിവദാസ് ദേശീയ പതാക ഉയര്‍ത്തി. വൈക്കം സി.ഐ കെ.ജി കൃഷ്ണന്‍ പോറ്റി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് പി ശിവദാസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ ശിവപ്രസാദ്, ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി അനില്‍കുമാര്‍, നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എസ് ഹരിദാസന്‍ നായര്‍, വാര്‍ഡ് കൗണ്‍സിലര്‍ ലേഖ അശോകന്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍ ജോസ് തോമസ്, അസോസിയേഷന്‍ വൈസ് പ്രസിഡന്റ് വി.കെ വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.