Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തമിഴ് ബ്രാഹ്മണസമൂഹം ആവണി അവിട്ടം ആഘോഷിച്ചു
11/08/2022
ആവണി അവിട്ടം ആഘോഷത്തിന്റെ ഭാഗമായി വൈക്കം സമൂഹത്തിന്റെ നേതൃത്വത്തില്‍ വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ കുളത്തില്‍ നടത്തിയ പൂണൂല്‍മാറ്റ ചടങ്ങും തര്‍പ്പണവും.

വൈക്കം: തമിഴ് ബ്രാഹ്മണ സമൂഹം വ്യാഴാഴ്ച ആവണി അവിട്ടം ആഘോഷിച്ചു. വൈക്കം സമൂഹത്തിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ ഒന്‍പതിന് ആവണി അവിട്ടം ആചാരത്തിന്റെ ഭാഗമായി വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ കുളത്തില്‍ പൂണൂല്‍ മാറ്റ ചടങ്ങ് നടത്തി. മഹാസങ്കല്‍പം, യജ്ഞോപവീതധാരണം, ബ്രഹ്മയജ്ഞം, ദേവഋഷിതര്‍പ്പണം, കാണ്ഡഋഷി തര്‍പ്പണം, സമിധാദാനം എന്നിവയായിരുന്നു പ്രധാന ചടങ്ങുകള്‍. ആചാര്യന്‍ മഹേഷ് വാധ്യാര്‍ പാലക്കാട് മുഖ്യകാര്‍മികത്വം വഹിച്ചു. ആവണി അവിട്ടത്തിന്റെ ഭാഗമായി വൈക്കം മഹാദേവക്ഷേത്രത്തിലും പൂജകള്‍ നടത്തി. ബ്രാഹ്മണസഭ ജില്ലാ പ്രസിഡന്റ് കെ.സി കൃഷ്ണമൂര്‍ത്തി, സമൂഹം പ്രസിഡന്റ് പി ബാലചന്ദ്രന്‍, ട്രഷറര്‍ ഗോപാലകൃഷ്ണന്‍, ബാലുസ്വാമി കണിച്ചേരിമഠം എന്നിവര്‍ നേതൃത്വം നല്‍കി.