Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പയറുകാട് ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ഉത്സവും സപ്താഹവും തുടങ്ങി
11/08/2022
മൂത്തേടത്തുകാവ് പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമി രോഹിണി ഉത്സവത്തിന്റെയും സപ്താഹയജ്ഞത്തിന്റെയും ദീപപ്രകാശനം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു.

വൈക്കം: മൂത്തേടത്തുകാവ് പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമി രോഹിണി ഉത്സവത്തിന്റെയും സപ്താഹയജ്ഞത്തിന്റെയും ദീപപ്രകാശനം ശബരിമല മുന്‍ മേല്‍ശാന്തിയും ക്ഷേത്രം തന്ത്രിയുമായ മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു. ബുധനാഴ്ച വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ശ്രീകൃഷ്ണവിഗ്രഹം യജ്ഞവേദിയിലേക്ക് എഴുന്നള്ളിച്ചു. യജ്ഞാചാര്യന്‍ വിശ്വനാഥന്‍ നമ്പൂതിരി, ആചാര്യന്‍ വെണ്‍മണി പരമേശ്വരന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി വെള്ളിയോട്ടില്ലം, എ.ജി വാസുദേവന്‍ നമ്പൂതിരി ആനത്താനത്തില്ലം, എ.വി ഗോവിന്ദന്‍ നമ്പൂതിരി, പി അരുണ്‍, പി.എസ് വിഷ്ണു, അനന്തു, ശ്രീജിത്ത് നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ ദിവസങ്ങളില്‍ പാല്‍ക്കുടം വരവ്, സര്‍വൈശ്വര്യപൂജ, വിളക്കുവയ്പ്പ്, താലപ്പൊലി, ജന്മാഷ്ടമി സദ്യ, പാല്‍കാവടി, ദശാവതാര നൃത്താവിഷ്‌കാരം, ജന്മാഷ്ടമി പൂജ എന്നിവ നടക്കും.