Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാടപ്പള്ളി ക്ഷേത്രത്തില്‍ സപ്താഹയജ്ഞവും ചന്ദനം ചാര്‍ത്തും ഭക്തിസാന്ദ്രം
11/08/2022
തലയാഴം മാടപ്പള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം മേല്‍ശാന്തി സുരേഷ് ആര്‍ പോറ്റി നിര്‍വഹിക്കുന്നു.

വൈക്കം: തലയാഴം മാടപ്പള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ സപ്താഹ യജ്ഞത്തിന്റെയും ദശാവതാരം ചന്ദനം ചാര്‍ത്തലിന്റെയും ദീപപ്രകാശനം യജ്ഞവേദിയില്‍ ശബരിമല മുന്‍ കീഴ്ശാന്തിയും മാടപ്പള്ളി ക്ഷേത്രം മേല്‍ശാന്തിയുമായ സുരേഷ് ആര്‍ പോറ്റി നിര്‍വഹിച്ചു. ക്ഷേത്രത്തില്‍ പൂജകള്‍ നടത്തിയശേഷം ശ്രീകൃഷ്ണവിഗ്രഹം യജ്ഞവേദിയിലേക്ക് എഴുന്നള്ളിച്ചു. ഭാഗവത ആചാര്യന്‍ തൊടിയൂര്‍ അശോകന്‍ മാഹാത്മ്യ പ്രഭാഷണം നടത്തി. മുട്ടസ്സ് മന സുമേഷ് നാരായണന്‍ നമ്പൂതിരി ദശാവതാര ചന്ദനം ചാര്‍ത്ത് ചടങ്ങ് നടത്തി. ക്ഷേത്രം പ്രസിഡന്റ് രാമകൃഷ്ണകുറുപ്പ്, വൈസ് പ്രസിഡന്റ് രത്നാകരന്‍ മാന്തുവള്ളി, സെക്രട്ടറി ഓമനക്കുട്ടന്‍ മാന്തുവള്ളി, ജോയിന്റ് സെക്രട്ടറി അനീഷ് മാന്തുവള്ളി, ട്രഷറര്‍ മോഹനന്‍ മാടപ്പള്ളി, കണ്‍വീനര്‍ ഗോപാലകൃഷ്ണന്‍ അശ്വതി ഭവനം എന്നിവര്‍ നേതൃത്വം നല്‍കി. ക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോത്സവം 18ന് ആഘോഷിക്കും.